തുണിസഞ്ചിയും കടലാസ് കൂടുകളും കുണ്ടറക്കാര്‍ മടക്കിവിളിക്കുന്നു

കുണ്ടറ: ഹരിതകുണ്ടറ പദ്ധതിയുടെ ഭാഗമായി തുണിസഞ്ചികളും കടലാസുകൂടുകളും കുണ്ടറയിൽ തിരിച്ചു വരുന്നു. പ്രകൃതിക്ക് സാന്ത്വനമാകുന്ന പഴയ നന്മതിരികെകൊണ്ടുവരാനാണ് ഹരിത കുണ്ടറ പദ്ധതി വഴി ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
 ഇതിൻെറ ഭാഗമായിട്ടാണ് തുണിസഞ്ചികളും കടലാസ് കൂടുകളും തിരികെയെത്തിക്കുന്നത്.  ഉപയോഗ ശൂന്യമായ  തുണി ഉപയോഗിച്ച് പല അളവിലുള്ള സഞ്ചി ഉണ്ടാക്കാൻ കഴിയും. വിവിധ ഫാഷനിൽ പാഴ് വസ്ത്രങ്ങളിൽനിന്ന് സഞ്ചി ഉണ്ടാക്കുന്ന വിധം വെള്ളിമൺ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാ൪ഥികൾ ബുധനാഴ്ച ഇളമ്പള്ളൂ൪ കെ.ജി.വി.ഗവ.യു.പി.സ്കൂളിൽ പ്രദ൪ശിപ്പിക്കും.
18 ന് സ്കൂൾ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ ഇളമ്പള്ളൂ൪ കെ.ജി.വി.ഗവ.യു.പി.സ്കൂളിൽ നടക്കും. മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്കുള്ള സമ്മാനങ്ങൾ 29 ന് ഗുരുദേവ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീ൪ വിതരണം ചെയ്യും. യോഗത്തിൽ എം.എ. ബേബി എം.എൽ.എ അധ്യക്ഷത വഹിക്കും.
300 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. റോട്ടറി ക്ളബുമായി ചേ൪ന്നാണ് ഹരിതക കേരളം പദ്ധതി നടപ്പാക്കുന്നത്. മത്സരദിവസം സ്കൂളിൽ എത്തുന്ന കുട്ടികളെയും മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് ഹരിതകുണ്ടറ നി൪വാഹക സമിതി ചെയ൪മാൻ എസ്.എൽ. സജികുമാ൪, മേജ൪ ഡോണ൪ റോട്ടറി ജില്ലാ പ്രോജക്ട് ചെയ൪മാൻ ഡോ. ജോൺ ഡാനിയേൽ, ഇളമ്പള്ളൂ൪ പഞ്ചായത്ത് പ്രസിഡൻറ് എം. അനീഷ്, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്ബാബു, ജില്ലാ പഞ്ചായത്തംഗം ജഗദീശൻ, ഹരിതകേരളം കോഓഡിനേറ്റ൪ മനു, അരുൺ എന്നിവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.