ന്യൂദൽഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷ കനത്ത വെല്ലുവിളി നേരിടുന്നതായി പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇടത് തീവ്രവാദികൾ രാജ്യ സുരക്ഷക്ക് ഭീഷണി ഉയ൪ത്തുന്നുണ്ടെന്നും വിദേശികളെ പോലും അവ൪ ലക്ഷ്യംവെച്ച് തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ദൽഹിയിൽ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സംസ്്ഥാനങ്ങളാണ്പ്രധാന പങ്ക് വഹിക്കേണ്ടത്. 2011 ഫെബ്രുവരിക്ക് ശേഷം ആഭ്യന്തര സുരക്ഷയിൽ തൃപ്തികരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ
ഇക്കാര്യത്തിൽ ഗുരുതരമായ വെല്ലുവിളികൾ ഇപ്പോഴും നിലിൽക്കുന്നു. കേന്ദ്ര സംസ്ഥാന സ൪ക്കാറുകൾ കൈകോ൪ത്ത് ഒറ്റക്കെട്ടായി ഇതിനെ നേരിടണം. ജമ്മു കശ്മീരിലെ സുരക്ഷയിലും നിയമ പരിപാലനത്തിലും പുരോഗതിയുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
2011 ൽ രാജ്യത്ത് സംഘ൪ഷങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. 2011 ലും 2012 ൽ ഇതുവരെയുമായി 18 ഭീകരാക്രമണങ്ങൾ തടയാൻ സാധിച്ചിട്ടുണ്ട്. 2012 ൽ ഈയിടെയുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദികളെന്ന് സംശയിക്കപ്പെടുന്നവ൪ പ്രധാനമായും ഇന്ത്യക്കാ൪ തന്നെയാണ്. മാവോയിസ്റ്റ് തീവ്രവാദികൾ ഇപ്പോൾ ആസം കേന്ദ്രീകരിച്ചാണ് പ്രവ൪ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ച൪ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിമാരുടെ പ്രധാനപ്പെട്ട യോഗം വിളിച്ചത്. മുഖ്യമന്ത്രി ഉമ്മ൪ചാണ്ടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തമിഴ്നാട്, ഒഡീഷ, യു.പി പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിനെത്തിയതായാണ് വിവരം. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാന൪ജി യോഗത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ, മെയ് അഞ്ചിനുള്ള ദേശീയ ഭീകര വിരുദ്ധ കേന്ദ്രവുമായി ബന്ധപ്പെട്ട യോഗത്തിൽ അവ൪ പങ്കടെുക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മമത പങ്കടെുക്കാത്തതിന്റെ കാരണം വ്യക്തമല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.