ഇസ്ലാമിക് ഫെസ്റ്റിനുനേരെ അക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

പെരിങ്ങത്തൂ൪: സൗത്ത് അണിയാരത്തെ കെ.ടി. മാനു മുസ്ലിയാ൪ നഗറിൽ നടക്കുന്ന അൽമദ്റസത്തുൽ അലിയ്യയുടെ 75ാം വാ൪ഷികാഘോഷ പരിപാടിയിലും പെരിങ്ങത്തൂ൪ റെയ്ഞ്ച് ഇസ്ലാമിക് ഫെസ്റ്റിലും കഴിഞ്ഞദിവസം രാത്രി ഒരുസംഘം അതിക്രമിച്ചുകയറി അക്രമം നടത്തി. രാത്രി ഒമ്പതരക്കു ശേഷം വേദിയിലേക്ക് മാരകായുധങ്ങളുമായി എത്തിയ അമ്പതോളം വരുന്ന സംഘം പരിപാടി നി൪ത്താനാവശ്യപ്പെടുകയും കാണാനെത്തിയ സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു.
അക്രമിസംഘം ലൈറ്റുകൾ, കസേരകൾ, പ്രചാരണ ബാനറുകൾ, അലങ്കാര വസ്തുക്കൾ എന്നിവ തക൪ത്തു. തുട൪ന്ന്, ശക്തമായ കല്ലേറുണ്ടായി. കല്ലേറിൽ ചൊക്ളി അഡീഷനൽ എസ്.ഐ രാമകൃഷ്ണനടക്കം രണ്ട് പൊലീസുകാ൪ക്കും വലിയപറമ്പത്ത് മുഹമ്മദ്, കൂലോത്ത് റാഷിദ് എന്നിവ൪ക്കും പരിക്കേറ്റു. ഇവരെ ചൊക്ളി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. അക്രമസംഭവത്തിൽ അണിയാരം സ്വദേശികളായ ദിനചന്ദ്രൻ, ജഗജീവൻ എന്നിവരെ ചൊക്ളി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസിൻെറ കൃത്യനി൪വഹണം തടസ്സപ്പെടുത്തിയതിനും മറ്റുമായി ചൊക്ളി പൊലീസ് 25ഓളം പേ൪ക്കെതിരെ കേസെടുത്തു. പാനൂ൪ സി.ഐ ജയൻ ഡൊമനിക്, ചൊക്ളി എസ്.ഐ ഇ.കെ. ഷിജുകുമാ൪ എന്നിവ൪ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
റെയ്ഞ്ച് ഇസ്ലാമിക് ഫെസ്റ്റിനു നേരെയുണ്ടായ അക്രമത്തിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി, മണ്ഡലം യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് പാനൂ൪ മേഖലാ കമ്മിറ്റി, എസ്.വൈ.എസ് പാനൂ൪ മേഖലാ കമ്മിറ്റി എന്നിവ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.