അമ്പലവയൽ: ഇഞ്ചി വില കുത്തനെ കുറഞ്ഞതോടെ ദുരിതത്തിലായ ഇഞ്ചിക൪ഷക൪ക്ക് ഇരട്ട പ്രഹരമായി ചുക്കിൻെറ വിലയും ഇടിഞ്ഞു. കിലോക്ക് 150-200 രൂപ വരെ മുൻ വ൪ഷങ്ങളിൽ വിലലഭിച്ചിരുന്ന ചുക്കിന് ഇപ്പോൾ 50 രൂപ മുതൽ 55 രൂപ വരെയാണ് ലഭിക്കുന്നത്. ചുക്കിൻെറ ഉൽപാദനം കൂടിയതും ആവശ്യങ്ങൾ കുറഞ്ഞതുമാണ് വില കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇഞ്ചിക്ക് വില കുത്തനെ കുറഞ്ഞതോടെ ഇഞ്ചി ചുക്കാക്കി വിൽപന നടത്തി നഷ്ടം നികത്താം എന്ന് പ്രതീക്ഷിച്ചിരുന്ന ചെറുകിട ക൪ഷക൪ക്കാണ് ചുക്കിൻെറ വിലയിടിവ് തിരിച്ചടിയായത്.
എല്ലാവരും ഇഞ്ചി ചുരണ്ടി ചുക്കാക്കുന്ന പ്രവൃത്തിയിലേക്ക് തിരിഞ്ഞതോടെ ഉൽപാദനം ഗണ്യമായി കൂടിയതാണ് വിലകുറയാൻ കാരണമെന്ന് വ്യാപാരിയായ മഞ്ഞപ്പാറയിലെ അബൂബക്ക൪ പറയുന്നു. ഒരു ചാക്ക് ഇഞ്ചി ചുരണ്ടി ചുക്കാക്കിയാൽ 12 കിലോ ആണ് ലഭിക്കുക. ഒമ്പതു ദിവസം മുതൽ 15 ദിവസം വരെ ഉണക്കം ആവശ്യമാണ്.
ഇഞ്ചിയുടെ ചുരണ്ടു കൂലിയും ഉണക്കുന്നതിന് തൊഴിലാളികൾക്ക് കൂലിയും കൊടുത്തു കഴിഞ്ഞാൽ പിന്നെ ഒന്നുംതന്നെ ലഭിക്കില്ല എന്നാണ് ക൪ഷകൻ കൂടിയായ അബൂബക്ക൪ പറയുന്നത്.
റിയോഡി ഇനത്തിൽപ്പെട്ട ഇഞ്ചി ചുരണ്ടി ചുക്കാക്കിയാൽ തൂക്കം തീരെ ലഭിക്കില്ല. ഇതും ക൪ഷകരെ ബാധിക്കുന്നുണ്ട്. ചുക്കിനും വില കുറഞ്ഞതോടെ വയനാട്ടിലെ ചെറുകിട ഇഞ്ചിക൪ഷക൪ കൂടുതൽ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.