നെടുങ്കണ്ടം മേഖലയില്‍ പകര്‍ച്ചവ്യാധി പടരുന്നു

നെടുങ്കണ്ടം: മേഖലയിൽ പക൪ച്ചവ്യാധി പടരുന്നു.
മഞ്ഞപ്പിത്തം, വയറിളക്കം, വൈറൽ പനി, ചിക്കൻപോക്സ് ഉൾപ്പെടെ പക൪ച്ചവ്യാധികളാണ് പടരുന്നത്.
 ചേമ്പളം, കവുന്തി, വട്ടപ്പാറ, ചക്കക്കാനം, താന്നിമൂട്, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ബാലഗ്രാം, കമ്പംമെട്ട്, കൂട്ടാ൪, പാറത്തോട്, ഉടുമ്പൻചോല തുടങ്ങിയ പ്രദേശങ്ങളിൽ ചിക്കൻപോക്സും പടരുന്നു.
ഉടുമ്പൻചോല, കരുണാപുരം പഞ്ചായത്തുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതും പക൪ച്ചവ്യാധിക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പക൪ച്ചവ്യാധി തടയാനും മാലിന്യം നി൪മാ൪ജനം ചെയ്യാനും ജലസ്രോതസ്സുകളുടെ ക്ളോറിനേഷനും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃത൪  നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.