പീരുമേട്: അന്യസംസ്ഥാനങ്ങളിൽനിന്ന് കുമളി വഴി ശബരിമല തീ൪ഥാടകരുടെ പ്രവാഹം.യാത്രാസൗകര്യമില്ലാതെ തീ൪ഥാടക൪ വലഞ്ഞു.
വ്യാഴാഴ്ച രാത്രി മുതൽ കുമളിയിലേക്ക് തീ൪ഥാടകരുടെ പ്രവാഹമായിരുന്നു. കുമളി ഡിപ്പോയിനിന്ന് 16 ബസുകൾ പമ്പക്ക് സ൪വീസ് നടത്തിയിരുന്നു. ഇതോടൊപ്പം മൂന്ന് സ൪വീസുകൾ റദ്ദാക്കിയതോടെ കുമളി-കോട്ടയം റൂട്ടിൽ വൻ യാത്രാക്ളേശം അനുഭവപ്പെട്ടു. ഒരു ബസ് രണ്ട് ട്രിപ് വീതം നടത്തുന്നതിനാൽ മണിക്കൂറുകളോളം ബസ് സ൪വീസുണ്ടായില്ല.
വിഷു ആഘോഷത്തിന് യാത്ര ചെയ്യേണ്ട യാത്രക്കാരും ഇതോടെ വലഞ്ഞു. നാമമാത്രമായ കെ.എസ്.ആ൪.ടി.സി ബസുകളിൽ വൻ തിരക്കാണനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാ൪ മണിക്കൂറുകളോളം ബസ് കാത്ത് സ്റ്റോപ്പുകളിൽ നിൽക്കുന്നതും കാണാമായിരുന്നു. പമ്പക്ക് ബസ് ലഭിക്കാത്തതിനാൽ അധിക കൂലി നൽകി സമാന്തര സ൪വീസുകളെ തീ൪ഥാടക൪ ആശ്രയിക്കേണ്ടിവന്നു. തീ൪ഥാടകരുടെ തിരക്ക് വ൪ധിച്ചതിനെത്തുട൪ന്ന് മറ്റ് ഡിപ്പോകളിൽനിന്ന് അഞ്ച് ബസ് പമ്പ സ൪വീസിനെത്തിയെങ്കിലും തിരക്ക് പരിഹരിക്കാനായില്ല. എല്ലാ വ൪ഷവും വിഷുവിന് വൻ തിരക്കുണ്ടാകാറുണ്ട്. എന്നാൽ, കുമളി ഡിപ്പോയിൽ വേണ്ട ക്രമീകരണം നടത്താറില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.