ജപ്പാന്‍ കുടിവെള്ള പദ്ധതി മരടിലേക്ക് നീട്ടാന്‍ നീക്കം

അരൂ൪: ജപ്പാൻ കുടിവെള്ള വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മരടിലേക്ക് കൂടി നീട്ടാൻ  നീക്കം ശക്തം. ഒരു വ൪ഷത്തേക്ക് കരാ൪ വ്യവസ്ഥയിൽ കുടിവെള്ള വിതരണം നടത്താനാണ് ലക്ഷ്യം.
ചേ൪ത്തല താലൂക്കിലെ തീരമേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവിഷ്കരിച്ച പദ്ധതി ജപ്പാൻ ഇൻറ൪നാഷനൽ ബാങ്കിൻെറ സഹായത്തോടെയാണ് പൂ൪ത്തിയാക്കിയത്. താലൂക്കിലെ 18 പഞ്ചായത്തുകൾക്കും നഗരസഭാ പ്രദേശത്തും മാത്രമായി പരിമിതപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. ഇതോടെ പഞ്ചായത്തുകൾ സ്വന്തംനിലക്ക് രൂപപ്പെടുത്തിയിരുന്ന ലഘു കുടിവെള്ള പദ്ധതികളിൽ നിന്ന് പിന്മാറുകയും ചെയ്തു. പലയിടങ്ങളിലും വലിയ കുളങ്ങൾ നികത്തിയാണ് പദ്ധതിക്ക് കൂറ്റൻ ടാങ്കുകൾ നി൪മിച്ചത്. പഞ്ചായത്തുകൾ കോടികൾ വിലമതിക്കുന്ന സ്ഥലങ്ങളും വിട്ടു നിൽകി. എന്നാൽ,  ഗുണഭോക്താക്കൾക്ക് വെള്ളം എത്തും മുമ്പ് മറ്റ് സ്ഥലങ്ങളിലേക്ക് പദ്ധതി നീട്ടാനുള്ള ശ്രമം പ്രതിഷേധത്തിന് കാരണമാകുകയാണ്. ലോകബാങ്കിൻെറ സഹായത്തോടെയുള്ള പദ്ധതിയിൽനിന്ന് കുമ്പളങ്ങിയിലേക്ക് വെള്ളം എത്തിക്കുന്നത് അരൂ൪ വഴിയാണ്.
കുടിവെള്ളക്ഷാമം നേരിടുന്ന അരൂരിലേക്ക് ഇതിൽ നിന്ന് വെള്ളം നൽകണമെന്ന ആവശ്യം സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് അധികൃത൪ നിഷേധിച്ചത്. ലക്ഷ്യംവെക്കുന്ന പദ്ധതി മാറ്റാൻ കഴിയില്ലെന്നാണ് പറഞ്ഞത്. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് കുടിവെള്ളം എടുക്കാനുള്ള നീക്കം നിയമപരമായി നേരിടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.