കോന്നിയിലും കലഞ്ഞൂരിലും ഔധ സസ്യപാര്‍ക്ക് -മന്ത്രി

കോന്നി: ആരോഗ്യവകുപ്പിനു കീഴിൽ പ്രവ൪ത്തിക്കുന്ന സംസ്ഥാന ഔധസസ്യ ബോ൪ഡ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഔധസസ്യോദ്യാനവും കലഞ്ഞൂ൪ ഗ്രാമപഞ്ചായത്തിൽ പാ൪ക്കും   നി൪മിക്കുമെന്ന് മന്ത്രി അടൂ൪പ്രകാശ് അറിയിച്ചു. ഇതിനായി ഇക്കോടൂറിസം കേന്ദ്രത്തിൽ സ്ഥലം കണ്ടെത്തി. അടുത്ത മാസം പദ്ധതി ഉദ്ഘാടനം ചെയ്യും.
 കലഞ്ഞൂ൪ ഗ്രാമപഞ്ചായത്തിൽ കലഞ്ഞൂ൪-പാടം  റോഡിൻെറ ഇരുവശത്തുമായി വനംവകുപ്പിൻെറ സ്ഥലമായ 14 ഹെക്ടറാണ് പാ൪ക്കിന് ഉപയോഗിക്കുന്നത്. ക൪ഷക പരിശീലന കേന്ദ്രം, ഔധസസ്യ ഗവേഷണകേന്ദ്രം, ഔധസസ്യതോട്ടം, ഔധ്യസസ്യ നഴ്സറി തുടങ്ങിയ അനുബന്ധ പദ്ധതികൾ ഈ പാ൪ക്കിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
  പദ്ധതി യാഥാ൪ഥ്യമാകുന്നതോടെ ദേശീയനിലവാരമുള്ള സംസ്ഥാനത്തെ ആദ്യ ഔധ സസ്യപാ൪ക്കാവും നിലവിൽ വരുന്നത്. ആയു൪വേദ ടൂറിസം രംഗത്തും ഈ പദ്ധതി മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി രൂപരേഖ തയാറാക്കുന്നതിൻെറ ഭാഗമായി ഉന്നതതല ച൪ച്ച നടന്നു. സംസ്ഥാന ഔധസസ്യ ബോ൪ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ കെ.ജി. ശ്രീകുമാ൪, കോന്നി ഡി.എഫ്. ഒ പ്രദീപ്കുമാ൪, തിരുവനന്തപുരം ഭൗമഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. സി.എൻ. മോഹനൻ, കോന്നി റേഞ്ചോഫിസ൪ ശ്രീകുമാ൪, സംസ്ഥാന ഔധ സസ്യ ബോ൪ഡ് അംഗങ്ങളായ ഡോ.ചെറിയാൻ ബി. കോശി, ഡോ.കെ. രാധാകൃഷ്ണൻ, സംസ്ഥാന ഔധസസ്യബോ൪ഡ് കൺസ൪വേറ്റ൪മാരായ കെ.ജി. മോഹനൻപിള്ള, പി.കെ. രാജൻ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.