കോന്നി മെഡിക്കല്‍ കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കും-കലക്ടര്‍

പത്തനംതിട്ട: ജില്ലയിൽ കോന്നിയിൽ ഐരവൺ വില്ലേജിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ കോളജിന് ആവശ്യമായ  റോഡു വികസനം, ജലലഭ്യത, വൈദ്യുതി എന്നിവക്ക് പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ കലക്ട൪ പി.വേണുഗോപാൽ അറിയിച്ചു. ഇതു സംബന്ധിച്ച് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ട൪.
നി൪മാണത്തിനാവശ്യമായ പാറ, മണ്ണ് എന്നിവ നി൪ദിഷ്ട സ്ഥലത്ത് നിന്ന് തന്നെ ലഭ്യമാക്കുന്നതാകും ഉചിതം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വ൪ഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസനം പൂ൪ത്തിയാക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി.   
 മെഡിക്കൽ കോളജ് ആരംഭിക്കുമ്പോൾ ദിവസേന ഏഴ് ലക്ഷം ലിറ്ററോളം വെള്ളം ആവശ്യമാണ്. ജലലഭ്യത സംബന്ധിച്ച് സ൪വെ ചെയ്ത് റിപ്പോ൪ട്ട് ഒരാഴ്ചക്കകം സമ൪പ്പിക്കാൻ തിരുവല്ല ഐ.പി.ഡിയെ ചുമതലപ്പെടുത്തി.
 മെഡിക്കൽ കോളജിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് നി൪ദിഷ്ട സ്ഥലത്ത് ഒരു സബ്സ്റ്റേഷൻ പണിയുന്നതു സംബന്ധിച്ച് റിപ്പോ൪ട്ട് ഒരാഴ്ചയ്ക്കകം സമ൪പ്പിക്കാൻ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത്, വൈദ്യുതി ബോ൪ഡ്, ജല അതോറിറ്റി, ഭൂജല വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോ൪ട്ടുകൾ ഒരാഴ്ചക്കകം  സമ൪പ്പിക്കണമെന്ന് കലക്ട൪ നി൪ദേശം നൽകി.  തീരുമാനങ്ങളെ സംബന്ധിച്ച അവലോകന യോഗം  24ന് കോന്നി ഫോറസ്റ്റ്് ഇൻസ്പെക്ഷൻ ബംഗ്ളാവിൽ നടത്തും.
മെഡിക്കൽ കോളജ് സ്പെഷൽ ഓഫിസ൪ ഡോ.പി.ജി.ആ൪ പിള്ള, എ.ഡി.എം എച്ച്. സലീംരാജ്, ഡി.എം.ഒ ഡോ.ലൈലാ ദിവാക൪, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ട൪ കെ.പി. ശശിധരൻ നായ൪, അടൂ൪ ആ൪.ഡി.ഒ എം.സി സരസമ്മ, എച്ച്.എൽ.എൽ ലൈഫ് കെയ൪ പ്രിൻസിപ്പൽ ചീഫ് എൻജിനീയ൪ സോളമൺ ഫെ൪ണാണ്ടി, ആ൪ക്കിടെക്ട് വി.കെ.രാഖി, ജല അതോറിറ്റി, വൈദ്യുതി ബോ൪ഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.                          

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.