മലിനജലം ക്ഷേത്രക്കുളത്തില്‍ ഒഴുക്കിയതായി പരാതി

കരുനാഗപ്പള്ളി: മണപ്പള്ളി അഴകിയകാവ് ക്ഷേത്രക്കുളത്തിൽ മലിനജലം  ഒഴുക്കി . സംഭവത്തെതുട൪ന്ന് ക്ഷേത്രഭാരവാഹികൾ കരുനാഗപ്പള്ളി പൊലീസിൽ പരാതിനൽകി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ക്ഷേത്രക്കുളത്തിലെ ജലത്തിന് ദു൪ഗന്ധവും നിറവ്യത്യാസവും കണ്ടെത്തിയതിനെതുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയത്. മലിനജലം ലോറികളിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് സംശയിക്കുന്നു. പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.