ഓയൂരും പരിസരത്തും നേരിയ ഭൂചലനം

ഓയൂ൪: ഓയൂരിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. വീടുകളുടെ അലമാരകളിലിരുന്ന പാത്രങ്ങൾക്കും മറ്റ് ഗൃഹോപകരണങ്ങൾക്കും സ്ഥാനചലനം സംഭവിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12.30നും ഒന്നിനും ഇടയിലായിരുന്നു സംഭവം.
ഓയൂ൪ കിഴക്കേ ജങ്ഷനിൽ സദാനന്ദൻെറ പെട്ടിക്കടയിലെ ഭരണികൾ താഴെവീണു. ഭൂചലനമുണ്ടായ സമയം അന്തരീക്ഷത്തിൽ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാ൪ പറഞ്ഞു. ആദ്യം ഭൂചലനം അനുഭവപ്പെട്ടതിനെതുട൪ന്ന ്പരിഭ്രാന്താരായവ൪ വീടുവിട്ട് പുറത്തിറങ്ങി. വിവരമറിഞ്ഞ് വെളിനല്ലൂ൪ വില്ലേജ് അധികൃത൪ സ്ഥലം സന്ദ൪ശിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് കൊട്ടാരക്കര തഹസിൽദാ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.