കുന്നത്തൂരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍

ശാസ്താംകോട്ട: കുന്നത്തൂ൪ നിയോജകമണ്ഡലത്തിലെ കോൺഗ്രസ് ഘടകത്തിനുള്ളിലെ പ്രമുഖ ഗ്രൂപ്പുകൾ ആഭ്യന്തരപ്രശ്നങ്ങളിൽ ഉലയുന്നു.  ഇരുഗ്രൂപ്പുകളും ഉൾഗ്രൂപ്പ് പ്രശ്നങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം വെവ്വേറെ യോഗങ്ങൾ ചേ൪ന്നു.
ബ്ളോക്ക് വൈസ്പ്രസിഡൻറ് ഡോ. എം.എ സലിമിൻെറ വീട്ടിലാണ് ഒരു ഗ്രൂപ്പിൻെറ യോഗം നടന്നത്. ഡി.സി.സി അംഗം കാഞ്ഞിരവിള അജയകുമാറും ബ്ളോക്ക് മണ്ഡലം ഭാരവാഹികളും പ്രവ൪ത്തകരും പങ്കെടുത്തു. യോഗം പോരുവഴി സ൪വീസ് സഹകരണബാങ്കിലെ നിയമനങ്ങളിൽ ബ്ളോക്ക് പ്രസിഡൻറ് ഭരണസമിതിയുമായി ഒത്തുകളിക്കുന്നു എന്ന ആക്ഷേപവും ഉയ൪ത്തി.
മേഖലയിലെ ഐ വിഭാഗത്തിലെ പ്രമുഖരുടെ അറിവോടെയാണ് യോഗം നടന്നത്. ഇതിൻെറ മുന്നോടിയായി സംഘാടക൪ ചൊവ്വാഴ്ച ഡോ. ശൂരനാട് രാജശേഖരനെ നേരിട്ടുകണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
ജില്ലയിലെ എ ഗ്രൂപ്പിലെ പ്രമുഖരായ പ്രയാ൪ ഗോപാലകൃഷ്ണൻ, അഡ്വ. ഷാനവാസ്ഖാൻ, മേരിദാസൻ തുടങ്ങിയവ൪ വിളിച്ചുചേ൪ത്ത യോഗത്തിൽ പി. രാജേന്ദ്രപ്രസാദ്, ജി. യേശുദാസൻ, സി.കെ പൊടിയൻ എന്നിവരും ഡി.സി.സി ഭാരവാഹികളായ അഡ്വ. സുധീ൪ജേക്കബും പി. ജ൪മിയാസും പങ്കെടുത്തു. ശൂരനാട് തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് എസ്. സുഭാഷ് വിട്ടുനിന്നു.  ഇതിനുബദലായി കോൺഗ്രസ് നേതാവ് സി.കെ പൊടിയൻ എ ഗ്രൂപ്പ്യോഗം വിളിച്ചുചേ൪ക്കുകയുംചെയ്തു.
ശാസ്താംകോട്ടയിലെ ത്രീനക്ഷത്ര ഹോട്ടലിൽ ചേ൪ന്ന എ ഗ്രൂപ്പ് യോഗത്തിൽ നൂറോളം പ്രവ൪ത്തക൪ പങ്കെടുത്തു. ഇരു ഗ്രൂപ്പുകൾക്കുള്ളിലും കൊടുങ്കാറ്റുയ൪ന്നതോടെ മേഖലയിലെ കോൺഗ്രസ് പാ൪ട്ടിയുടെ പ്രവ൪ത്തനം മന്ദീഭവിച്ച നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.