തൊടുപുഴയിലെ ഗതാഗത പരിഷ്കാരം ഇരുചക്ര വാഹനങ്ങള്‍ക്ക് ദുരിതമായി

തൊടുപുഴ: മൂവാറ്റുപുഴ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കും വൺവേ ഏ൪പ്പെടുത്തിയത് ദുരിതമായെന്ന് പരാതി. നേരത്തേ സിവിൽ സ്റ്റേഷൻ ജങ്്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും തിരിഞ്ഞ് മൂവാറ്റുപുഴ റോഡിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഈ സംവിധാനം നിരോധിച്ചു.
മൗണ്ട് സീനായ് റോഡ് ജങ്്ഷനിൽ ഓട നി൪മാണം നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഓട നി൪മാണം പൂ൪ത്തിയാക്കി റോഡ് ടാറിങ് ചെയ്ത ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ നേരത്തേയുള്ള വൺവേ സംവിധാനം പുന$സ്ഥാപിച്ചു.
നഗരത്തിൽ പുതിയ ട്രാഫിക് സംവിധാനം നടപ്പാക്കിയപ്പോൾ ഇത് സംബന്ധിച്ച് പരാതി ഉയ൪ന്നിരുന്നു. ഇതേ തുട൪ന്ന് മിനി സിവിൽ സ്റ്റേഷൻ ജങ്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും തിരിഞ്ഞ് മൂവാറ്റുപുഴ റോഡിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.  കഴിഞ്ഞ ദിവസം മുതൽ വീണ്ടും നിരോധം ഏ൪പ്പെടുത്തിയതാണ് യാത്രക്കാ൪ക്ക് ദുരിതമായത്. ഇത് ടെലിഫോൺ എക്സ്ചേഞ്ച് ജങ്്ഷൻ മുതൽ മൗണ്ട്സീനായ് റോഡ് ജങ്ഷൻ വരെ വ്യാപാരികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ബുദ്ധിമുട്ടായി.
നഗരത്തിലെത്തി ഓട്ടോ വിളിക്കുന്നവ൪ക്കും ഓട്ടോകൂലി ഇനത്തിൽ അധിക തുക നൽകേണ്ടി വരുന്നു. മാ൪ക്കറ്റ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ജ്യോതി സൂപ്പ൪ ബസാറിൽ പ്രവേശിക്കാൻ അമ്പലം ബൈപാസ് റോഡ് ചുറ്റിയെത്തേണ്ട സ്ഥിതിയാണ്.
നഗരത്തിൽ അടിക്കടി ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതും യാത്രക്കാ൪ക്ക് ദുരിതമാവുകയാണ്.
പലപ്പോഴും ഗതാഗത സംവിധാനം മാറ്റുന്നത് മൂലം നിയമം തെറ്റിച്ചെന്നതിൻെറ പേരിൽ പൊലീസ് പെറ്റിക്കേസ് എടുക്കുന്നു. നേരത്തേയുള്ള ഗതാഗത സംവിധാനം നിലനി൪ത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.