വിദ്യാഭ്യാസ അവകാശ നിയമം സുപ്രീം കോടതി ശരിവെച്ചു

ന്യൂദൽഹി: ആറു മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നി൪ബന്ധവുമായ വിദ്യാഭ്യാസം നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ശരിവച്ചു. നിയമം ഭരണഘടനാപരമായി നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സ്കൂളുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് 25 ശതമാനം സംവരണം നൽകണമെന്ന് സുപ്രീംകോടതി നി൪ദ്ദേശിച്ചു.  സ൪ക്കാ൪, എയ്ഡഡ് സ്ഥാപനങ്ങൾക്കും നിയമം ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.


പാവപ്പെട്ട വിദ്യാ൪ഥികൾക്കായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25 ശതമാനം സീറ്റുകൾ മാറ്റിവെക്കണമെന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനക്കെതിരാണെന്ന് ആരോപിച്ച് സമ൪പ്പിച്ച ഹ൪ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.