അഞ്ചാം മന്ത്രി: ജില്ലയിലെങ്ങും ആഹ്ളാദപ്രകടനങ്ങള്‍

മലപ്പുറം: ഏറെ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ  അഞ്ചാം മന്ത്രി പദവിയെത്തിയപ്പോൾ ജില്ലയിലാകെ ലീഗണികളുടെ ആഹ്ളാദ പ്രകടനങ്ങൾ. വൈകി ലഭിച്ച ‘അഞ്ചാമന്ത്രി’യെ പടക്കം പൊട്ടിച്ചും കവലകളിൽ പ്രകടനം നടത്തിയുമാണ് അണികൾ എതിരേറ്റത്. ബുധനാഴ്ച വൈകുന്നേരത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക പ്രഖ്യാപനം വന്നതോടെയാണ് പ്രധാന നഗരങ്ങളിലും ജില്ലാ ആസ്ഥാനത്തും പ്രകടനം നടന്നത്.
ശാന്തപുരം: മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം ലഭിച്ചതിൽ വെട്ടത്തൂ൪ പഞ്ചായത്ത് 15ാം വാ൪ഡ് കോൺഗ്രസ് കമ്മിറ്റി അഭിവാദ്യം അ൪പ്പിച്ചു. സി.പി. അബൂബക്ക൪ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി. അൻവ൪, വി. മുഷ്താഖ്, സി.പി. ബഷീ൪ എന്നിവ൪ സംസാരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.