ജില്ലയിലെ സെന്‍സസിന് വെള്ളാരംകുത്ത് കോളനിയില്‍ തുടക്കം

കൊച്ചി: സാമൂഹിക, സാമ്പത്തിക സെൻസസിന് ജില്ലയിൽ കുട്ടമ്പുഴയിലെ വെള്ളാരംകുത്ത് ആദിവാസി കോളനിയിൽ തുടക്കം.
പന്ത്രണ്ടാം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നഗര, ഗ്രാമ വികസനത്തിന് പുതിയ കേന്ദ്ര പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നിലവിലുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായുള്ള വിവരശേഖരണമാണ് സെൻസസിൻെറ ഭാഗമായി നടത്തുന്നത്.
 വെള്ളാരംകുത്ത് കോളനിയിൽ ടി.യു. കുരുവിള എം.എൽ.എ സെൻസസ് ഉദ്ഘാടനം നി൪വഹിച്ചു. കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അധ്യക്ഷനായിരുന്നു. കോതമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഐ. ജേക്കബ്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ജെ. എൽദോസ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡയാന നോബി, മൂവാറ്റുപുഴ ആ൪.ഡി.ഒ മണിയമ്മ, ജില്ലാ സെൻസസ് ഓഫിസ൪ എൻ. വിനോദിനി, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ൪ ആ൪. നാഗരാജ് തുടങ്ങിയവ൪ പങ്കെടുത്തു.
വെള്ളാരംകുത്ത് കോളനിയിലെ സാജു-മോഹിനി ദമ്പതികളിൽ നിന്നും കലക്ടറുടെ നേതൃത്വത്തിൽ ആദ്യ വിവര ശേഖരണം നടത്തി. വിവരങ്ങൾ തത്സമയം കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനുള്ള ഡാറ്റ എൻട്രി ഓപറേറ്റ൪മാരും സംഘത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.