മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി ബ്ളോക് ഉടന്‍

ഗാന്ധിനഗ൪: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ളോക്കിൻെറ പ്രവ൪ത്തനം ഉടൻ തുടങ്ങും.
വൈദ്യുതി കണക്ഷൻ ലഭ്യമായാലുടൻ ഗൈനക്കോളജി വിഭാഗത്തിൻെറ പ്രവ൪ത്തനം ആരംഭിക്കാൻ നടപടിയായതായി അധികൃത൪ അറിയിച്ചു. പുതുതായി നി൪മിച്ച ഗൈനക്കോളജി കെട്ടിടത്തിൻെറ ഉദ്ഘാടനം കഴിഞ്ഞവ൪ഷം ഫെബ്രുവരി 28ന് കഴിഞ്ഞിരുന്നു. നവജാത ശിശുക്കൾക്ക്  അസുഖം ഉണ്ടായാൽ കുട്ടികളുടെ ആശുപത്രിയിൽ കൊണ്ടുപോകാതെ  ഈ ബ്ളോക്കിൽ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടുകൂടിയ വാ൪ഡാണ് നി൪മിച്ചത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഒരുവ൪ഷം പിന്നിട്ടിട്ടും  കിടത്തിച്ചികിത്സിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്ഘാടനത്തിന് ആറുമാസത്തിനുശേഷം ഒ.പി വിഭാഗം പ്രവ൪ത്തനം തുടങ്ങി. വോൾട്ടേജ് ക്ഷാമം മൂലമാണ് വാ൪ഡ് പൂ൪ണരീതിയിൽ പ്രവ൪ത്തിക്കാൻ കഴിയാതിരുന്നത്.  ഇത് പരിഹരിക്കാൻ  ഫെബ്രുവരിയിൽ സബ് സ്റ്റേഷൻ പണി പൂ൪ത്തീകരിച്ചു.
എന്നാൽ, വൻകുടിശ്ശിക  കൊടുക്കാനുണ്ടായിരുന്നതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകിയില്ല. തുട൪ന്ന് 1.80കോടി രണ്ടുതവണയായി ആശുപത്രി അധികൃത൪ അടച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.