ഒല്ലൂ൪: നാലു ദിവസമായി ഒല്ലൂരിലും പരിസരങ്ങളിലും കുടിവെള്ളമില്ല. വെള്ളം പമ്പ് ചെയ്യുന്ന മോട്ടോ൪ കഴിഞ്ഞ വെള്ളിയാഴ്ച കത്തിയതോടെയാണ് ജലവിതരണം മുടങ്ങിയത്. ഇതുമൂലം കോ൪പറേഷൻെറ ഒല്ലൂ൪ സോണിലെ 3600 വീട്ടുകാ൪ക്കാണ് വെള്ളമില്ലാതായത്. ഇതിന് മുമ്പും മോട്ടോ൪ കത്തി ആഴ്ചകൾ കുടിവെള്ളം മുടങ്ങിയിരുന്നു.
കേടുവരുമ്പോൾ മാറ്റിവെക്കാൻ ഒരു മോട്ടോ൪ കൂടിയുണ്ടെങ്കിലെ ഈ പ്രശ്നത്തിന് പരിഹാരമാകൂ. പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്ന ഒട്ടനവധി കുടുംബങ്ങൾക്ക് വെള്ളം ഇല്ലാതെ ഈസ്റ്റ൪ ആഘോഷിക്കേണ്ട അവസ്ഥയായിരുന്നു.
മോട്ടോ൪, റിപ്പയ൪ കഴിഞ്ഞ് തിങ്കളാഴ്ച ലഭിക്കുമെന്നാണ് അധികൃത൪ പറയുന്നത്. ചൊവ്വാഴ്ച പമ്പിങ് ആരംഭിക്കും. എന്നാൽ, മോട്ടോ൪ നിരന്തരമായി പ്രവ൪ത്തിപ്പിക്കുന്നത് മൂലം കത്താനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. വീണ്ടും കത്തിയാൽ ഒരാഴ്ചയെങ്കിലും റിപ്പയ൪ ചെയ്യാനെടുക്കും. ഈ പ്രശ്നം ഒഴിവാക്കി 60 കുതിരശക്തിയുള്ള മറ്റൊരു മോട്ടോ൪ കൂടി വാങ്ങി ജലവിതരണം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.