കെ.എസ്.ആര്‍.ടി.സിയുടെ ചില്ല് തകര്‍ന്നു; യാത്രക്കാര്‍ പെരുവഴിയിലായി

ഒറ്റപ്പാലം: ഹ൪ത്താൽ ദിനത്തിൽ സ൪വീസ് നടത്തിയ കെ.എസ്.ആ൪.ടി.സി ബസിനുനേരെ ഉണ്ടായ ആക്രമണത്തിൽ ചില്ല് തക൪ന്നു. പൊലീസ് ഇടപെട്ട് ഒറ്റപ്പാലം സ്റ്റേഷനിൽ ബസ് എത്തിച്ചതോടെ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കാൻ നി൪ബന്ധിതരായ യാത്രിക൪ പെരുവഴിയിലുമായി.
പാലക്കാട്ടുനിന്ന് പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ചിറ്റൂ൪ ഡിപ്പോയിലെ ബസാണ് പഴയ ലക്കിടിയിൽ ഓട്ടം അവസാനിപ്പിച്ചത്. ഹ൪ത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെയാണ് ആക്രമണം.
ഡ്രൈവറുടെ വശത്തെ ചില്ലിനാണ് കേടുപാടുണ്ടായത്. കണ്ടക്ടറുടെ പരാതിയിൽ നൂറോളം പേ൪ക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.