യാംഗോൻ: മ്യാന്മറിലെ ജനാധിപത്യ പ്രക്ഷോഭക ഓങ്സാൻ സൂചിയുടെ പാ൪ലമെൻറ് അരങ്ങേറ്റം ഏപ്രിൽ 23നായിരിക്കുമെന്ന് പാ൪ട്ടിവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ചത്തെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സൂചിയെയും അവരുടെ ദേശീയ ജനാധിപത്യലീഗിലെ 36 അംഗങ്ങളെയും സത്യപ്രതിജ്ഞക്കായി ഔദ്യാഗികമായി ക്ഷണിച്ചതായും പാ൪ട്ടി വക്താവ് വ്യക്തമാക്കി.
രണ്ടു ദശകമായി സൈനിക ജനറൽമാ൪ ഉരുക്കുമുഷ്ടിയോടെ ഭരണം നടത്തുന്ന മ്യാന്മറിൽ സൂചിയുടെ പാ൪ലമെൻറ് പ്രവേശം ജനാധിപത്യ മാറ്റങ്ങളുടെ നാന്ദിയാകുമെന്ന് നിരീക്ഷക൪ കരുതുന്നു.
സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ ഏപ്രിൽ 23 മുതൽ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.