ജില്ലാ ഹോമിയോ ആശുപത്രി: ബദല്‍ സംവിധാനമാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രി പൊളിച്ചുനീക്കാൻ റെയിൽവേ നോട്ടീസ് നൽകിയിട്ടും മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രക്ഷോഭം നടത്താൻ ജനതാദൾ -എസ് കോട്ടയം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
 ആശുപത്രിക്ക് സ്ഥലം ഏറ്റെടുത്ത് നൽകുമെന്ന പറഞ്ഞ എം.എൽ.എയും മന്ത്രിയുമായ തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ വാഗ്ദാനം പാഴ്വാക്കായെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് ജോ൪ജ് മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ.ബെന്നി കുര്യൻ, എൻ.എം. മൈക്കിൾ, രാധാകൃഷ്ണൻ, പി.ജി. സുഗുണൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.