മണല്‍ പാസ്: വെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും ആരോപണം

തലയോലപ്പറമ്പ്: മണൽ മേഖലയിലെ പ്രശ്നങ്ങൾ വിവാദമാകുന്ന വെള്ളൂ൪ പഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും ആരോപണം.
 പഞ്ചായത്ത് പരിധിയിൽ ഒഴുകുന്ന മൂവാറ്റുപുഴയാറ്റിലെ ആറ് കടവുകളിലാണ് മണൽ വാരുവാൻ അനുമതി. പഞ്ചായത്തിലെ 16 അംഗങ്ങൾക്കും മണൽ  വിൽപ്പനക്ക് ദിവസവുംഓരോ പാസ് നൽകും. ഇതിൻെറ ദുരുപയോഗത്തെച്ചൊല്ലി ആരോപണങ്ങളും സംഘ൪ഷങ്ങളും പഞ്ചായത്തിൽ പതിവാണ്.
 അടുത്തിടെ പഞ്ചായത്ത് സെക്രട്ടറിക്കും പാസ് വേണമെന്ന് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരായ മണൽ ആവശ്യക്കാ൪ക്ക് നൽകാനാണ് അനുമതി ചോദിച്ചത്. സെക്രട്ടറിക്ക് നൽകിയ പാസ് പിറ്റേന്ന്തന്നെ ദുരുപയോഗം ചെയ്തെന്നാണ് അംഗങ്ങൾ പറയുന്നത്. ഇതേച്ചൊല്ലി അംഗങ്ങളും സെക്രട്ടറിയും  തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായി.
സെക്രട്ടറിക്കെതിരെയുള്ള ആരോപണം അതിരുകടന്നപ്പോൾ തനിക്ക് പാസ് വേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു അദ്ദേഹം. മണൽ മാഫിയയിലെ ചില൪ സെക്രട്ടറിക്കെതിരെ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.