പരവൂ൪: കഥാപ്രസംഗം കഴിഞ്ഞയുടൻ ഒരു സംഘമാളുകൾ കാഥികനെ വേദിയിൽ കയറി ആക്രമിച്ചു. പുത്തൻകുളം കാട്ടിക്കട വയലിൽ ശിവക്ഷേത്രത്തിൽ കഥാപ്രസംഗം നടത്താനെത്തിയ ചിറക്കര സലിംകുമാറിനാണ് മ൪ദനമേറ്റത്. കഥ പറഞ്ഞുതീ൪ന്നയുടൻ വേദിയിലേക്ക് ചാടിക്കയറിയ ആറംഗസംഘം അസഭ്യംപറയുകയും ക്രൂരമായി മ൪ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ക്ഷേത്രഭാരവാഹികളെത്തിയാണ് കാഥികനെ അക്രമികളിൽനിന്ന് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.
സംഭവത്തിൽ ആറുപേ൪ക്കെതിരെ കേസെടുത്തു. ഇവരിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സലിംകുമാ൪ നെടുങ്ങോലം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.