പത്തനാപുരം: വെള്ളിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകനാശം. മൂന്ന് വീടുകൾ പൂ൪ണമായും അഞ്ച് വീടുകൾ ഭാഗികമായും തക൪ന്നു. കടശ്ശേരി, പൂങ്കുളഞ്ഞി, മൈക്കാമൺ എന്നിവിടങ്ങളിൽ കൃഷി നാശവുമുണ്ടായി. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി തകരാറിലായി. മലയോര മേഖലയിൽ ഗതാഗതവും തടസ്സപ്പെട്ടു.
കടയ്ക്കാമൺ അംബേദ്ക൪ കോളനിയിൽ പ്ളോട്ട് നമ്പ൪ 98 ൽ തിലകൻ, ഷിജി, മുരളീധരൻ എന്നിവരുടെ വീടുകൾ തക൪ന്നു. തിലകൻെറ നി൪മിച്ചുകൊണ്ടിരുന്ന വീടാണ് തക൪ന്നത്. ഇതേസമയം വീടിനുള്ളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവ൪ ഉണ്ടായിരുന്നെങ്കിലും പുറത്തേക്കോടിയതിനാൽ അപകടം ഒഴിവായി. സമീപത്തെ മറ്റ് മൂന്ന് വീടുകൾക്കും ഭാഗിക നാശം നേരിട്ടിട്ടുണ്ട്.
മൈക്കാമൺ, കടശ്ശേരി, ആനകുളം എന്നിവിടങ്ങളിലാണ് കൃഷി നാശമുണ്ടായത്. മൈക്കാമൺ വയൽവാരത്ത് വീട്ടിൽ സജീവിൻെറ 500 ഓളം ഏത്തവാഴ, സമീപവാസി സനലിൻെറ വാഴ, പച്ചക്കറി, പെരുന്തോയിൽ സ്വദേശി സജിയുടെ വാഴ, വെറ്റില കൃഷി എന്നിവ പൂ൪ണമായും നശിച്ചു.
സ്റ്റേറ്റ് ഫാമിങ് കോ൪പറേഷൻെറ ചിതൽവെട്ടി, മുള്ളുമല എസ്റ്റേറ്റുകളിലെ റബ൪മരങ്ങൾ ഒടിഞ്ഞു. തൊണ്ടിയാമൺ വട്ടക്കാവ്, വേങ്ങമുക്ക്, മാങ്കോട്-ചാച്ചിപ്പുന്ന എന്നിവിടങ്ങളിൽ റോഡിലേക്ക് മരം ഒടിഞ്ഞ് ഗതാഗതതടസ്സത്തിനും കാരണമായി. ശനിയാഴ്ച രാവിലെയോടെ മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. മിക്ക പ്രദേശങ്ങളിലും വൈദ്യുതിബന്ധവും തകരാറിലായി. മാങ്കോട്, പുന്നല, പൂങ്കുളഞ്ഞി കടശ്ശേരി, പിറവന്തൂ൪, തൊണ്ടിയാമൺ എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി വൈകിയും വൈദ്യുതിബന്ധം പുന$സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.