ഏലൂര്‍ നഗരസഭാ ബജറ്റ്: അധ്യക്ഷക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്ത്

കളമശേരി: ഏലൂ൪ നഗരസഭയിൽ പ്രതിപക്ഷ നി൪ദേശങ്ങൾ മുഴുവൻ ഉൾപ്പെടുത്തി ബജറ്റ് പാസാക്കിയതിനെതിരെ ഭരണ കക്ഷിയിലെ ഒരു വിഭാഗം രംഗത്ത്.
 മാ൪ച്ച് 29 ന് വൈസ് ചെയ൪ പേഴ്സൺ ഷൈജ ബെന്നി അവതരിപ്പിച്ച ബജറ്റാണ് എൽ.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിച്ച് പാസാക്കിയത്. ഇതിനെതിരെ യു.ഡി.എഫിലെ  രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്. ഏലൂ൪ മത്തോനം പാലം യാഥാ൪ഥ്യമാകുന്നതോടെ പ്രദേശത്ത് ഏറെ വികസന സാധ്യത മുന്നിൽക്കണ്ട് മത്തോനം ബസ്സ്റ്റാൻഡ് നി൪മാണം ഉൾപ്പെടെ പല പദ്ധതികളും  യു.ഡി.എഫ് കൗൺസില൪ മാ൪ ബജറ്റിൽ നി൪ദേശിച്ചിരുന്നു. കൂടാതെ ഭരണ കക്ഷിയിലെ മറ്റ് പല അംഗങ്ങളും തങ്ങളുടെ വാ൪ഡുകളിലേക്ക് നി൪ദേശിച്ച പദ്ധതികൾ അവഗണിച്ച് പ്രതിപക്ഷ കൗൺസില൪മാരുടെ വാ൪ഡുകളിലേക്ക് മാറ്റിയതായും അക്ഷേപമുണ്ട്. ഭേദഗതിവരുത്തി പാസാക്കിയ ബജറ്റിൻെറ കോപ്പി കൗൺസില൪മാ൪ക്ക് ലഭിക്കാത്തതും ഭരണഅംഗങ്ങളെ ചൊടിപ്പിച്ചു.
30 അംഗ ഏലൂ൪ നഗരസഭയിൽ യു.ഡി.എഫിന് 14ഉം എൽ.ഡി.എഫിന് 12 ഉം ബി.ജെ.പി മൂന്നും ഒരു സ്വതന്ത്രനുമാണുള്ളത്. ഈ അവസ്ഥയിൽ പ്രതിപക്ഷം ഒന്നിച്ചാൽ ബജറ്റ് പാസാകില്ലെന്നുകണ്ടാണ് പ്രതിപക്ഷ നി൪ദേശങ്ങൾ ചെയ൪ പേഴ്സൺ അംഗീകരിച്ചിരിക്കുന്നതെന്നാണ് ഭരണപക്ഷ അംഗങ്ങൾ ആരോപിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് കോൺഗ്രസ് കൗൺസില൪മാ൪ക്ക് വിപ്പും നൽകിയിരുന്നു. മാ൪ച്ച് 15ന് അധ്യക്ഷ വിളിച്ചുചേ൪ത്ത കൗൺസിൽ യോഗത്തിൽ ഭരണ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും വിട്ടുനിന്നിരുന്നു.
ഇതേതുട൪ന്ന് ക്വോറം തികയാത്തതിൻെറ പേരിൽ കൗൺസിൽ യോഗം അധ്യക്ഷക്ക് പിരിച്ചുവിടേണ്ടിവന്നു. ഇതിനാലാണ് അധ്യക്ഷ ഇക്കുറി വിപ്പ് നൽകി ബജറ്റ് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.