മോഡല്‍ ഫിഷറീസ് ഗ്രാമം: തീരദേശം ഒരുങ്ങുന്നു

കാഞ്ഞങ്ങാട്: കേന്ദ്രസ൪ക്കാറിൻെറ മോഡൽ ഫിഷറീസ് ഗ്രാമം പദ്ധതിക്കായി തീരദേശം ഒരുങ്ങുന്നു. കാഞ്ഞങ്ങാടിന് സമീപത്തെ ചിത്താരി, അജാനൂ൪ വില്ലേജുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ചെയ൪മാനും ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ കൺവീനറുമായ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിൽ അജാനൂ൪ പഞ്ചായത്ത് ഉൾപ്പെടെ 10 തീരദേശ പഞ്ചായത്തുകളെയാണ് മോഡൽ ഫിഷറീസ് ഗ്രാമ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 14 കോടി രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. അഞ്ചുവ൪ഷംകൊണ്ട് പദ്ധതി പൂ൪ത്തിയാക്കും. ഭവന നി൪മാണം, റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ പ്രോജക്ടുകളാണ് പദ്ധതിയിൽ നടപ്പാക്കുക. അജാനൂ൪, ചിത്താരി വില്ലേജുകളിലായി 284 വീടുകളാണ് പദ്ധതിയിൽ വരുന്നത്. ഒരു വീടിന് രണ്ടരലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അപേക്ഷാഫോറം തിങ്കളാഴ്ച മുതൽ കാഞ്ഞങ്ങാട്ടെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വിതരണം ചെയ്യും.
പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള കൂടിയാലോചനാ യോഗം അജാനൂ൪ കടപ്പുറത്ത് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസീമ ടീച്ച൪ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, കാറ്റാടി കുമാരൻ, എ. ഹമീദ് ഹാജി, എ. ദാമോദരൻ, ബഷീ൪ വെള്ളിക്കോത്ത്, എ.ആ൪. രാമകൃഷ്ണൻ, എൻ.വി. അരവിന്ദാക്ഷൻ, കെ. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എ. ചന്ദ്രൻ, കെ. അശോകൻ, സി.എച്ച്. മുഹമ്മദ്കുഞ്ഞി തുടങ്ങിയവ൪ സംസാരിച്ചു. കെ. രാജൻ അജാനൂ൪ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.