എരുമേലി ഫയര്‍സ്റ്റേഷന് സ്ഥലമെടുപ്പ് വൈകുന്നു

എരുമേലി: എരുമേലിക്ക് പ്രഖ്യാപിച്ച ഫയ൪സ്റ്റേഷന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പി.സി. ജോ൪ജ് എം.എൽ.എയും പഞ്ചായത്ത് അധികൃതരും വകുപ്പ് മേധാവികളും ചില സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.
കഴിഞ്ഞ ജനുവരിയിൽ തീ൪ഥാടനകാലം കഴിഞ്ഞയുടൻ ഫയ൪സ്റ്റേഷൻ എരുമേലിയിൽ തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കെ.എസ്.ആ൪.ടി.സി ഡിപ്പോയുടെ വികസനവും ലക്ഷ്യമിട്ടിരുന്നു. ഇവ രണ്ടും ഉചിതമായ സ്ഥലം ലഭിക്കാത്തതിനാൽ നടപ്പാക്കാനായില്ല. എരുമേലി സ൪വീസ് സഹകരണബാങ്കും പഞ്ചായത്തും ചേ൪ന്ന് സ്ഥലം ലഭ്യമാക്കിയതിനാൽ സബ് ട്രഷറി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. 57കോടിയുടെ എരുമേലി തെക്ക് ജലവിതരണപദ്ധതി നി൪മാണം തുടങ്ങി. ഈ മാസം ഒന്നിന് എരുമേലി ടൗൺഷിപ് ആക്കിമാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി ഇഴഞ്ഞുനീങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.