തൊടുപുഴ: നെടുങ്കണ്ടം പാറത്തോട് തമിഴ് മീഡിയം ഗവ. ഹൈസ്കൂളിലെ മൂന്ന് വിദ്യാ൪ഥികളെ കാണാനില്ലെന്ന് പരാതി.
ഒമ്പതാം ക്ളാസിൽ പഠിക്കുന്ന ആൺകുട്ടിയെയും അതേ ക്ളാസിലെ പെൺകുട്ടിയെയും എട്ടാം ക്ളാസിലെ മറ്റൊരു പെൺകുട്ടിയെയുമാണ് മാ൪ച്ച് 30 മുതൽ കാണാതായത്. കുട്ടികളുടെ രക്ഷിതാക്കൾ നെടുങ്കണ്ടം ശാന്തൻപാറ പൊലീസിൽ പരാതി നൽകി.
30ന് വൈകുന്നേരം പരീക്ഷ കഴിഞ്ഞ് മൂവരും ബസിൽ നെടുങ്കണ്ടത്തിന് പോയത് കണ്ടവരുണ്ട്. നെടുങ്കണ്ടത്തുനിന്ന് എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശിയാണ് ആൺകുട്ടി. മയിലാടുംപാറ കാരിത്തോട്, ശാന്തൻപാറ ചേരിയാ൪ സ്വദേശിനികളാണ് പെൺകുട്ടികൾ. കുട്ടികളുടെ കൈയിൽ സ്കൂളിൽ പോകാനുള്ള വണ്ടിക്കൂലി മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന് രക്ഷിതാക്കൾ പറയുന്നു. സമീപ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും വിവരമില്ല. ഇതുസംബന്ധിച്ച് സ്കൂൾ അധികൃത൪ പൊലീസിൽ പരാതി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.