കാഞ്ഞിരപ്പള്ളിയില്‍ ഫുട്പാത്ത് കൈയേറ്റം വ്യാപകം

കാഞ്ഞിരപ്പള്ളി:  വഴിയോര കച്ചവടവും അനധികൃത പാ൪ക്കിങ്ങും ഫുട്പാത്ത് കൈയേറ്റവും കാൽനടക്കാ൪ക്ക് വിനയാകുന്നു.
 വാഹനങ്ങൾ ഫുട്പാത്ത് കൈയേറുന്നതുമൂലം  കാൽനടക്കാ൪ക്ക് തിരക്കേറിയ റോഡിൽ ഇറങ്ങി നടക്കേണ്ട ഗതികേടാണ്. ദേശീയപാതയിൽ കോട്ടയം മുതൽ  മുണ്ടക്കയം വരെ ഭാഗത്തെ ടൗണുകളിൽ ഫുട്പാത്ത് കൈയേറിയും അനധികൃത പാ൪ക്കിങ് നടത്തിയും യാത്രിക൪ക്കും കാൽനടക്കാ൪ക്കും  ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവ൪ക്കെതിരെ ക൪ശന നടപടിയെടുക്കുമെന്ന് ദേശീയപാത വിഭാഗം അസി.എൻജിനീയറുടെ ഉത്തരവ് ഉണ്ടായി മൂന്നാഴ്ച കഴിഞ്ഞിട്ടും  നടപടിയെടുക്കാൻ അധികൃത൪  തയാറായിട്ടില്ല.  
കൈയേറ്റം ഒഴിപ്പിക്കണമെന്നും ഫുട്പാത്തിലെ വാഹന പാ൪ക്കിങ്ങിനെതിരെ  നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിൻെറ സ൪ക്കുല൪ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടും ഏറെ ദിവസങ്ങളായി. എന്നാൽ, വ്യാപാരികളുടെ പ്രതിഷേധം ഭയന്ന് ഇവയൊന്നും നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവ൪  തയാറായിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.