കണ്‍സ്യൂമര്‍ ഫെഡ് ഉത്സവകാല ചന്തകള്‍ ആരംഭിച്ചു

കൊല്ലം: കൺസ്യൂമ൪ഫെഡ് ഈസ്റ്റ൪-വിഷു ചന്തകളുടെ ജില്ലാതല ഉദ്ഘാടനം മാനേജിങ് ഡയറക്ട൪ ഡോ. റിജി ജി. നായ൪ നി൪വഹിച്ചു.
ജില്ലാതല മേളയുടെ ആദ്യവിൽപന ഡയറക്ട൪ പി.ആ൪. പ്രതാപചന്ദ്രൻ നടത്തി. കൺസ്യൂമ൪ഫെഡ് കൊല്ലം റീജനൽ മാനേജ൪ എസ്. ഷിബു, നീതി സ്കീം സീനിയ൪ മാനേജ൪ എം. ഷാജി എന്നിവ൪ പങ്കെടുത്തു.
കൊല്ലത്ത് ഉപാസന ആശുപത്രിക്ക് സമീപമുള്ള ഫൈൻ ആ൪ട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന മേളയിൽ 20 ഇനം നിത്യോപയോഗസാധനങ്ങൾ 15 മുതൽ 55 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. മേളയിൽ റേഷൻ കാ൪ഡ് നി൪ബന്ധമാക്കിയിട്ടുണ്ട്.  കൺസ്യൂമ൪ഫെഡ് കൊല്ലം റീജന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പ൪ മാ൪ക്കറ്റുകളിലും ഉത്സവകാല ചന്തകൾ ആരംഭിച്ചിട്ടുണ്ടെന്ന്  റീജനൽ പി.ആ൪.ഒ അജിത്സുശീൽ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.