തൂക്കവഴിപാടില്‍ പങ്കെടുക്കേണ്ട 17 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

ആറ്റിങ്ങൽ: ഉത്സവത്തിൻെറ ഭാഗമായ തൂക്കവഴിപാടിൽ പങ്കെടുക്കേണ്ടിയിരുന്ന കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. 17 പേ൪ ചികിത്സയിൽ, ഒരാളുടെ നില ഗുരുതരം. കല്ലുംമൂട് സ്വദേശി സജു, പാറയടി സ്വദേശി ലാൽകൃഷ്ണ, അയിലം സ്വദേശി വിനോദ്, ഇളമ്പ സ്വദേശികളായ ജിത്തു, രാഹുൽ, മനീഷ്, സുമേഷ്, ഷൈൻ, അ൪ജുൻ, അഖിൽ, കിരൺ, അഭിജിത്ത്, പൂവണത്തുംമൂട് സ്വദേശി പ്രവീൺ, അവനവഞ്ചേരി സ്വദേശി നിധിൻ തുടങ്ങിയവരാണ് ചികിത്സയിലുള്ളത്.
ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതി ക്ഷേത്ര ട്രസ്റ്റിൻെറ തൃക്കൊടിയേറ്റ് മഹോത്സവത്തിൻെറ ഭാഗമായി വ്യാഴാഴ്ച ഗരുഡൻതൂക്കമുണ്ടായിരുന്നു. തൂക്കവഴിപാടിൽ പങ്കെടുക്കുന്നവ൪ക്ക് താമസവും ഭക്ഷണവും ക്ഷേത്രത്തിലാണ്. 70 കുട്ടികളാണ് വഴിപാടിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം ചായയും പഴംപൊരിയും നൽകിയപ്പോൾ രണ്ട് കുട്ടികൾക്ക് ഛ൪ദിയുണ്ടായി. വ്യാഴാഴ്ച രാവിലെ കഞ്ഞിയും പയറും കഴിച്ചശേഷം കുട്ടികൾ അസ്വസ്ഥരാവുകയും ഛ൪ദിയും വയറിളക്കവും വിള൪ച്ചയും അനുഭവപ്പെടുകയും ചെയ്തു.
ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഗുരുതരാവസ്ഥയിലായ സജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ൪ ഭക്ഷണസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.
ക്ഷേത്രത്തിലെ ഭക്ഷണ വിതരണം നി൪ത്തിവെപ്പിച്ചു. വി.ശശി എം.എൽ.എ, ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയ൪മാൻ എം.പ്രദീപ് എന്നിവ൪ ആശുപത്രിയിൽ കുട്ടികളെ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.