പൂട്ടിയ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും

കല്ലമ്പലം: അടച്ചിട്ടിരിക്കുന്ന പെട്രോൾ പമ്പ് കേന്ദ്രീകരിച്ച്  മദ്യപാനവും സാമൂഹികവിരുദ്ധ പ്രവ൪ത്തനവും നടക്കുന്നതായി പരാതി. രാപകൽ വ്യത്യാസമില്ലാതെയാണ് ഇവിടെ മദ്യപന്മാ൪ വിഹരിക്കുന്നത്.
സമീപത്തെ ബിവറേജസ് കോ൪പറേഷൻെറ ഔ്ലെറ്റിൽ നിന്ന് മദ്യം വാങ്ങിവരുന്ന സംഘങ്ങൾ ഇവിടെയിരുന്ന് മദ്യപിച്ചശേഷം കാട്ടുന്ന പേക്കൂത്തുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാ൪.
മദ്യപിച്ച് ലക്കുകെട്ട് മൂന്നും നാലും പേ൪ ഒരു ബൈക്കിൽ യാത്രചെയ്യുക, അമിതവേഗത്തിൽ പോകുക, ഗതാഗതനിയമങ്ങൾ ലംഘിക്കുക, അനാവശ്യമായി ഇതര വാഹനക്കാരുമായി വഴക്കുണ്ടാക്കുക തുടങ്ങിയ പ്രവ൪ത്തനങ്ങൾ കല്ലമ്പലം കേന്ദ്രീകരിച്ച് വ്യാപകമാകുന്നതിൻെറ പിന്നിൽ ബിവറേജസ് കോ൪പറേഷൻ ഔ്ലെറ്റും സമീപത്തെ പ്രവ൪ത്തനം നിലച്ച പെട്രോൾ പമ്പുമാണെന്നാണ് ആരോപണം.
പമ്പിന് പിൻവശത്തെ ഒഴിഞ്ഞ മദ്യക്കുപ്പികളും വെള്ളക്കുപ്പികളും ഇതിന് തെളിവാണ്. കല്ലമ്പലം പൊലീസിൻെറ മൂക്കിന് താഴെ നാറാണത്ത്ചിറയുടെ ഓരത്തും പെട്രോൾ പമ്പിലുമായി നടക്കുന്ന മദ്യപാനവും സാമൂഹികവിരുദ്ധശല്യവും ഒഴിവാക്കാൻ അടിയന്തരമായി നടപടിയുണ്ടാകണമെന്ന്  വിവിധ റസിഡൻസ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.