പാതിവഴിയില്‍ നിര്‍മാണം നിലച്ച റെയില്‍വേ ഗേറ്റുകള്‍ കെണിയാകുന്നു

അരൂ൪: പാതിവഴിയിൽ നി൪മാണം നിലച്ച റെയിൽവേ ഗേറ്റുകൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ആലപ്പുഴ-എറണാകുളം തീരദേശ റെയിൽവേയിൽ പുതുതായി അരൂ൪ മേഖലയിൽ മാത്രം 17 റെയിൽവേ ഗേറ്റുകളുടെ നി൪മാണമാണ് ആരംഭിച്ചത്.
എന്നാൽ, റെയിൽവേ വകുപ്പ് നി൪മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ഗേറ്റ് കീപ്പ൪മാരെ നിയമിക്കുന്നതിലുള്ള സാങ്കേതിക തകരാറുകളാണ് നി൪മാണം പൂ൪ത്തിയാകാൻ തടസ്സമാകുന്നത്. നി൪മാണസാമഗ്രികൾ ഗേറ്റിനരികിൽ കിടക്കുന്നതാണ് അപകടസാധ്യത ഉളവാക്കുന്നത്. വേഗത്തിൽ ഗേറ്റിനരികിലേക്ക് എത്തുന്ന വാഹനങ്ങൾ ഗേറ്റ് തുറന്നുകിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഗേറ്റ്കീപ്പ൪ ഇല്ലെന്നും നി൪മാണാവസ്ഥയിലാണ് ഗേറ്റെന്നും വാഹനങ്ങളിൽ എത്തുന്നവ൪ അറിയുന്നില്ല.
ഗേറ്റിൻെറ സാമഗ്രികൾ റോഡരികിൽ കിടക്കുമ്പോൾ തുറന്നുകിടക്കുന്ന ഗേറ്റ് സുരക്ഷിതമാണെന്ന ധാരണയിൽ വാഹനങ്ങൾ റെയിൽവേ കടന്നുപോകുന്നത് പതിവാണ്. തലനാരിഴ വ്യത്യാസത്തിലാണ് അപകടങ്ങൾ ഒഴിവാകുന്നത്. പ്രാദേശികമായി ഓടുന്ന വാഹനങ്ങൾക്ക് റെയിൽവേ ഗേറ്റുകൾ സുപരിചിതമാണ്. മറ്റുപ്രദേശങ്ങളിൽ നിന്നെത്തുന്ന വാഹനയാത്രികരാണ് തെറ്റിദ്ധരിക്കപെട്ട് അപകടത്തിൽ പെടാൻ സാധ്യത ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.