ചെന്നിത്തലയിലെ കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി

ചെങ്ങന്നൂ൪: വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവ൪ച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊ൪ജിതമാക്കി. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അയൽവാസികൾ, ജോലിക്കാ൪, ബംഗാളികളായ തൊഴിലാളികൾ ഉൾപ്പെടെ 50ഓളം പേരെ ഇതിനകം ചോദ്യംചെയ്തെങ്കിലും കാര്യമായ സൂചന ലഭിച്ചില്ല. ചെന്നിത്തല പടിഞ്ഞാറെവഴി നേത്രമ്പള്ളിൽ പരേതനായ ഗോപാലകൃഷ്ണൻെറ വീട്ടിൽനിന്നാണ് 50പവൻ സ്വ൪ണാഭരണങ്ങളും വജ്രാഭരണം അടക്കം 16ലക്ഷത്തോളം രൂപയുടെ കവ൪ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
തിങ്കളാഴ്ച നടന്ന ബാങ്ക് ഇടപാട് നിരീക്ഷിച്ച ശേഷമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിൻെറ നിഗമനം. ചെന്നിത്തല കേന്ദ്രീകരിച്ച് അടുത്തിടെ മോഷണസംഘങ്ങൾ സജീവമായിരിക്കുകയാണ്. മാന്നാ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന ഒരു മോഷണം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇത്രവലിയ കവ൪ച്ച പൊലീസിന് തലവേദനയായി മാറിയത്. ഇതോടെ സി.ഐ എം.കെ. മനോജ് കബീറിൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പൊലീസ് മുന്നോട്ടുപോവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.