തരിശ്നില പാട്ടകൃഷി: ജില്ലയില്‍ 128 ഹെക്ടറില്‍ കൃഷിയിറക്കി

പെരിന്തൽമണ്ണ: കൃഷിവകുപ്പിൻെറ തരിശ് നില പാട്ടകൃഷി പദ്ധതി പ്രകാരം ജില്ലയിൽ 128 ഹെക്ട൪ സ്ഥലത്ത് കൃഷിയിറക്കി. 42.54 ലക്ഷം രൂപ ഈയിനത്തിൽ കൃഷിവകുപ്പ് ചെലവഴിച്ചു.
കൃഷിയിറക്കാതെ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പാക്കിയത്. ഫെബ്രുവരി മധ്യത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് ലഭിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ പച്ചക്കറി, നെല്ല്, വാഴ, കിഴങ്ങുവ൪ഗങ്ങൾ എന്നിവ കൃഷിചെയ്യാൻ സബ്സിഡി നൽകുന്നതാണ് പദ്ധതി. ഇതുപ്രകാരം ജില്ലയിൽ 25.58 ഹെക്ട൪ നെല്ലും 41.31 ഹെക്ട൪ വാഴയും 45.41 ഹെക്ട൪ പച്ചക്കറിയും 15.73 ഹെക്ട൪ കിഴങ്ങുവ൪ഗങ്ങളും കൃഷി ചെയ്തു.
വാഴകൃഷിക്ക് ഹെക്ടറിന് 40,000 രൂപയായിരുന്നു സബ്സിഡി. കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യുന്നവ൪ക്ക് അതിന് ആനുപാതികമായ സബ്സിഡി അനുവദിച്ചു. 40,000ൽ 5000 രൂപ സ്ഥലത്തിൻെറ ഉടമക്കുള്ളതാണ്. പച്ചക്കറി കൃഷിക്ക് ഹെക്ട൪ ഒന്നിന് 30,000 രൂപയാണ് സബ്സിഡി. കിഴങ്ങുവ൪ഗത്തിൽപെട്ട കപ്പ, ചേന തുടങ്ങിയവക്കും ഹെക്ടറിന് 30,000 രൂപയാണ് സബ്സിഡി. ഇതിൽനിന്ന് നിശ്ചിത വിഹിതം സ്ഥലമുടമകൾക്ക് നൽകണം. അതേസമയം, പദ്ധതി പ്രഖ്യാപിച്ച സമയം കടുത്ത വേനലായതിനാൽ ഒട്ടേറെ ക൪ഷക൪ക്ക് അപേക്ഷിക്കാനായില്ല. ഒട്ടുമിക്ക കുടിവെള്ള സ്രോതസ്സുകളും വറ്റിത്തുടങ്ങിയ ഘട്ടത്തിലാണ് പദ്ധതി സംബന്ധിച്ച അറിയിപ്പ് വരുന്നത്.
ജില്ലക്കനുവദിച്ച തുക മുഴുവൻ ചെലവഴിച്ചെങ്കിലും പദ്ധതി പ്രകാരം ഒരു അപേക്ഷ പോലും ലഭിക്കാത്ത കൃഷിഭവനുകളും ജില്ലയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.