വാഷിംഗ്ടൺ: മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ സഈദാണെന്നു വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ നൽകാൻ അമേരിക്കയോടു പാക്കിസ്താൻ ആവശ്യപ്പെട്ടു. ലശ്കറെ ത്വയ്യിബയുടെ സ്ഥാപകനും ജെയുഡി നേതാവുമായ ഹാഫിസ് സഈദിനെതിരെ നടപടിയെടുക്കാൻ പാക്കിസ്താനു മേൽ സമ്മ൪ദ്ദം ശക്തമായതോടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. സഈദിന്റെ തലക്ക് അമേരിക്ക ഒരുകോടി ഡോള൪ ഇനാം പ്രഖ്യാപിച്ചതാണ് പാകിസ്താനെ സമ്മ൪ദ്ദത്തിലാക്കിയത്.
സഈദിന്റെ താവളം കണ്ടെത്തുകയല്ല അദ്ദേഹത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി. സഈദ് എവിടെയാണെന്നതിനെ കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്നും എന്നാൽ അദ്ദേഹത്തെ കോടതിയിൽ ശിക്ഷിക്കുന്നതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും യു.എസ് വക്താവ് മാ൪ക് ടോണ൪ പറഞ്ഞു.
തലക്ക് ഇനാം പ്രഖ്യാപിക്കാൻ താൻ ഗുഹയിൽ ഒളിച്ചിരിക്കുകയല്ലെന്ന് സഈദ് ചൊവ്വാഴ്ച അൽജസീറയോട് പറഞ്ഞിരുന്നു. പൊതുജീവിതം നയിക്കുന്ന താനുമായി അമേരിക്കക്ക് എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും തന്റെ ജീവിതം പാകിസ്താനിൽ ഒരിക്കലും പ്രശ്നമുണ്ടാക്കില്ലെന്നും ബുധനാഴ്ച ഒരു ടെലിവിഷൻ പരിപാടിയിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.