പത്തനംതിട്ട: ഓഫിസിൽ മദ്യപിക്കുകയും അക്രമം നടത്തുകയും ചെയ്ത കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്ക് സസ്പെൻഷൻ. അരുവാപ്പുലം വില്ലേജോഫിസിലിരുന്ന് മദ്യപിച്ചതിന് വില്ലേജോഫിസറടക്കം നാലുജീവനക്കാരെ കലക്ട൪ പി. വേണുഗോപാൽ സസ്പെൻഡ് ചെയ്തു. വില്ലേജോഫിസ൪ എം.ആ൪. സുരേഷ് കുമാ൪, വില്ലേജ് അസി. ഷിബു, അൻവ൪ഹുസൈൻ, സുരേഷ്കുമാ൪ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം വില്ലേജോഫിസിൽ മദ്യപിക്കുന്നതിടയിൽ കോന്നി പൊലീസ് നാലുപേരെയും പിടികൂടുകയായിരുന്നു. വകുപ്പുതല അന്വേഷണത്തെ തുട൪ന്നാണ് സസ്പെൻഷൻ.
ഡി.എം.ഒ ഓഫിസിലെ ജീവനക്കാരനും എൻ.ജി.ഒ അസോസിയേഷൻ പ്രവ൪ത്തകനുമായ മനീഷ് മോഹനനെ മ൪ദിച്ച സംഭവത്തിൽ എൻ.ജി.ഒ യൂനിയൻ പ്രവ൪ത്തകരായ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. കലക്ടറേറ്റ് ജീവനക്കാരൻ പ്രശാന്ത് കുമാ൪, റീസ൪വേ ഡിപ്പാ൪ട്ട്മെൻറിലെ സുഗതൻ എന്നിവരെയാണ് കലക്ട൪ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് മനീഷ് മോഹനനെതിരെ ആക്രമണം നടന്നത്. സംഭവത്തിൽ ഡി.എം.ഒക്കും പങ്കുണ്ടെന്നാരോപിച്ച് എൻ.ജി.ഒ അസോയിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡി.എം.ഒയിലേക്ക് മാ൪ച്ച് നടത്തിയിരുന്നു.
എക്സൈസ് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്യാൻശ്രമിച്ച സംഭവത്തിൽ സി.പി.എം അനുഭാവ സംഘടനയായ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും കോന്നി റേഞ്ച് ഗാ൪ഡുമായ ഷാബു തോമസിനെ എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.