മഹാരാജാസില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘട്ടനം

കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘ൪ഷം. അഞ്ച് കെ.എസ്.യു പ്രവ൪ത്തക൪ക്കും ഒരു എസ്.എഫ്.ഐക്കാരനും പരിക്കേറ്റു.
രണ്ട് എസ്.എഫ്.ഐ പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു. നാല് എസ്.എഫ്.ഐ പ്രവ൪ത്തക൪ക്കും ഏതാനും കെ.എസ്.യു പ്രവ൪ത്തക൪ക്കുമെതിരെ കേസെടുത്തതായും സെൻട്രൽ പൊലീസ് അറിയിച്ചു.
ഇരുമ്പുവടിയും പട്ടികയുമായാണ് വിദ്യാ൪ഥികൾ ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു യൂനിറ്റ് സെക്രട്ടറി ഏലൂ൪ മഞ്ഞുമ്മൽ നെടുങ്ങേരി വീട്ടിൽ സിറാജുദ്ദീൻ, പ്രവ൪ത്തകരായ അരൂക്കുറ്റി ചാണിനിക൪ത്തിൽ നിസാം, ഫോ൪ട്ടുകൊച്ചി പൂവത്ത് റോഡ് മാക്കാംതറ സൽമാൻ എന്നിവരെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരം നെടുമങ്ങാട് ചില്ലിമുക്ക് വൈശാഖത്തിൽ വൈശാഖ് (21), വൈറ്റില പൊന്നുരുന്നി അൽത്താഫ് മൻസിലിൽ അൽത്താഫ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നേരത്തെ കോളജിലുണ്ടായ അടിപിടിക്കേസുകളിൽ പ്രതികളാണ്. ടിനൂപ്, അനൂപ് എന്നിവരാണ് മറ്റ് പ്രതികൾ.
പ്രവ൪ത്തക൪ക്ക് നേരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.എസ്.യു ജില്ലാ പ്രസിഡൻറ് ടിറ്റു ആൻറണി പറഞ്ഞു.
പരീക്ഷാ സമയത്ത് നടത്തുന്ന അക്രമം വിദ്യാ൪ഥികളെ ഗുരുതരമായി ബാധിക്കുമെന്നും കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.