മണ്ണഞ്ചേരിയില്‍ വ്യാപക മോഷണം

മണ്ണഞ്ചേരി: മണ്ണഞ്ചേരിയിൽ വ്യാപക മോഷണം. എ.എസ്.ഐയുടെ വീട്ടിൽ കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചരപ്പവൻെറ മാല അപഹരിച്ചു.
 മണ്ണഞ്ചേരി പഞ്ചായത്ത് 19ാം വാ൪ഡ് ചങ്ങംപോട് തയ്യിൽവെളി പ്രദേശത്താണ് ഞായറാഴ്ച പുല൪ച്ചെ ഒരുമണിയോടെ മോഷണം നടന്നത്. പുളിങ്കുന്ന് എ.എസ്.ഐ ഞാറകുളങ്ങര പറവേലി വീട്ടിൽ മഹാദേവൻ പിള്ളയുടെ ഭാര്യ ഗീതാകുമാരിയുടെ (42) മാലയാണ് മോഷ്ടിച്ചത്. അടുക്കളവാതിൽ തക൪ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന ഗീതാകുമാരിയുടെ മാല അപഹരിക്കുകയായിരുന്നു. അഞ്ചുപവൻ  വരുന്ന മാലയും അരപ്പവൻ  വരുന്ന താലിയുമാണ് നഷ്ടപ്പെട്ടത്.
ചങ്ങംപോട് തയ്യിൽവെളിയിൽ ജമാലിൻെറ അടുക്കളവാതിൽ പൊളിച്ച് അകത്തുകടന്ന സംഘം ഭാര്യ നിസയുടെ കഴുത്തിൽ പിടിക്കുകയും മോഷണശ്രമം നടത്തുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് വീട്ടുകാ൪ ഉണ൪ന്നപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പൊന്നാട് സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റ൪ ചങ്ങംപോട് പുഷ്പവാടിയിൽ അറുമുഖൻെറ വീട്ടിലും മോഷണശ്രമം നടന്നു. വീടിൻെറ രണ്ട് കതകുകളും രണ്ട് ജനാലകളും തക൪ത്താണ്  അകത്തുകയറിയത്. ശബ്ദംകേട്ട് വീട്ടുകാ൪ ഉണ൪ന്നപ്പോഴേക്കും സംഘം  രക്ഷപ്പെട്ടു. മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.