അഖിലേന്ത്യാ എന്‍ട്രന്‍സ്: ഹോട്ടലുകളിലും ട്രെയിനുകളിലും വന്‍തിരക്ക്

കൊച്ചി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസിൻെറ പ്രിലിമിനറി പരീക്ഷക്കായി നൂറുകണക്കിന് വിദ്യാ൪ഥികളും രക്ഷിതാക്കളും എത്തിയതോടെ കൊച്ചി നഗരത്തിൽ വൻതിരക്ക്.
കൊച്ചി നഗരത്തിലും സമീപത്തുമായി കേന്ദ്ര സ൪ക്കാറിൻെറ കീഴിലുള്ള സ്കൂളുകളിലായിരുന്നു പരീക്ഷ. ഞായറാഴ്ച രാവിലെ നടന്ന പരീക്ഷക്കായി സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാ൪ഥികൾ ശനിയാഴ്ച തന്നെ കൊച്ചിയിലെത്തിയിരുന്നു. ഇതോടെ നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും ലോഡ്ജുകളും നിറഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെയായിരുന്നു പരീക്ഷ. തൃപ്പൂണിത്തുറ, ഇടപ്പള്ളി മേഖലകളിലെ സ്കൂളുകളും പരീക്ഷാ സെൻററുകളായിരുന്നു. ട്രെയിനുകളിലും ബസുകളിലും ഉച്ചയോടെ വൻതിരക്ക് അനുഭവപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.