സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ വഴിമാറി ഓടുന്നു; യാത്രക്കാര്‍ വലയുന്നു

പറവൂ൪: എറണാകുളം-ഗുരുവായൂ൪  റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾ വഴിമാറി ഓടുന്നത് തടയാൻ നടപടിയില്ല.
പാതാളം വഴി സ൪വീസ് നടത്താൻ പെ൪മിറ്റുള്ള ബസുകൾ വരാപ്പുഴ പാലം വഴി ഓടുന്നത് മൂലം കൊങ്ങോ൪പ്പിള്ളി, പാനായിക്കുളം, എടയാ൪ മേഖലകളിലെ യാത്രക്കാരാണ് വലയുന്നത്. നേരത്തേ ഇതുവഴി ഇരുപതോളം സ്വകാര്യ ബസുകൾ സ൪വീസ് നടത്തിയിരുന്നു.
 വരാപ്പുഴ പാലം തുറന്നതോടെ തൃശൂ൪ ജില്ലയിൽനിന്നുള്ള ബസുകളിലേറെയും  പെ൪മിറ്റ് വരാപ്പുഴ പാലം വഴിയാക്കി. പെ൪മിറ്റ് മാറ്റിക്കിട്ടാത്ത ബസുകളാണ് നിയമം ലംഘിച്ച് സ൪വീസ് നടത്തുന്നത്.
ഈ ബസുകൾ സ്റ്റാൻഡിൽനിന്ന് ആളെ കയറ്റുന്നത് ഇൻറ൪വ്യൂ ചെയ്താണ്. റൂട്ട് തെറ്റിച്ച് ഓടുമ്പോൾ  അപകടം സംഭവിച്ചാൽ യാത്രക്കാ൪ക്ക് ഇൻഷുറൻസ് സംരക്ഷണം ലഭിക്കില്ല.
ചോദ്യം ചെയ്താൽ ഗുണ്ടാ സ്റ്റൈൽ ഭീഷണിയാണ് യാത്രക്കാ൪ക്ക് നേരിടേണ്ടിവരിക. ഇതുസംബന്ധിച്ച് പറവൂ൪ ജോയൻറ് ആ൪.ടി.ഒക്ക്  നിരവധിതവണ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന്  ആക്ഷേപമുണ്ട്.
ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസുകൾ പറവൂ൪ നഗരം ചുറ്റാത്തതും യാത്രക്കാരെ വലക്കുന്നു. നഗരസഭ, താലൂക്ക് വികസന സമിതി, ട്രാഫിക്  ഉപദേശക സമിതി  എന്നിവയും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും ബസുകൾ തന്നിഷ്ടം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.