ആരോഗ്യ കാര്‍ഡിനായി ജനം ക്യൂ നിന്ന് വലഞ്ഞു

കുന്നംകുളം: നഗരസഭയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാ൪ഡ് പുതുക്കുന്നതിന് പൊരിവെയിലത്ത് നിന്ന് ജനം വലഞ്ഞു. ശനിയാഴ്ച രാവിലെ പത്തിനa് കാ൪ഡ് പുതുക്കുന്നതിന് നീണ്ട നിരയായിരുന്നു. 37 വാ൪ഡുകളിലെ കാ൪ഡുടമകൾക്ക് ടൗൺഹാളിൽ മാത്രമാണ് പുതുക്കൽ നടന്നത്. ടൗൺഹാൾ അങ്കണത്തുനിന്ന് തുടങ്ങിയ നിര ഗുരുവായൂ൪ റോഡുവരെ ഉണ്ടായി. പൊരിവെയിലത്ത് വരി നിന്ന് വിഷമിച്ച ഉടമകൾ ഉദ്യോഗസ്ഥരുമായി തട്ടിക്കയറി. നഗരസഭാ യോഗം നടക്കുന്ന ദിവസമായിരുന്നതിനാൽ ഉച്ചവരെ കൗൺസില൪മാ൪ സേവനരംഗത്ത് ഉണ്ടായിരുന്നില്ല.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻെറ അലംഭാവം മൂലം  കാ൪ഡ് പുതുക്കാൻ വിവരം അറിയിക്കുന്നതിന് വീഴ്ചപറ്റിയിരുന്നു. പ്രതിപക്ഷ കൗൺസില൪മാ൪ ചെയ൪മാൻെറ ചേംബറിലെത്തി സംസാരിച്ചതിനെത്തുട൪ന്ന് വെള്ളിയാഴ്ച വാഹനത്തിൽ അനൗൺസ്മെൻറ് നടത്തിയിരുന്നു. സ്മാ൪ട്ട് കാ൪ഡ് തീ൪ന്നത് മൂലം കുറച്ചുസമയം കാ൪ഡ് പുതുക്കൽ നി൪ത്തിവെച്ചു. തൃശൂരിൽ നിന്നും കാ൪ഡ് കൊണ്ടുവന്നതിന് ശേഷം പുനരാരംഭിച്ചു. ശനിയാഴ്ച ഏറെ വൈകിയാണ് കാ൪ഡ് പുതുക്കൽ അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.