മീഞ്ച പഞ്ചായത്തില്‍ ഒരാള്‍ക്ക് മന്തുരോഗം സ്ഥിരീകരിച്ചു

കാസ൪കോട്: മീഞ്ച പഞ്ചായത്തിൽ  ഒരാൾക്ക് മന്തുരോഗം സ്ഥിരീകരിച്ചു.
ജില്ലാ വെക്ട൪ കൺട്രോൾ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ മീഞ്ച പഞ്ചായത്തിൽ നടന്ന രക്തപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചിക്റുപാതെ, കടമ്പാ൪, ദു൪ഗിപള്ള, മജീ൪പള്ള തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രികാല രക്തപരിശോധനയും ബോധവത്കരണ ക്യാമ്പും നടന്നത്. 233  പേരെ രക്തപരിശോധനക്ക് വിധേയരാക്കി.
കടമ്പാ൪ ത൪ബിയത്തുൽ ഇസ്ലാം സംഘത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം എ.കെ. അഷ്റഫ്  ഉദ്ഘാടനം ചെയ്തു. മജീ൪പള്ളയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു.
ജില്ലാ വെക്ട൪ കൺട്രോൾ യൂനിറ്റിലെ ഹെൽത്ത് സൂപ്പ൪വൈസ൪ എ. സദാശിവ ബല്യായ, ഹെൽത്ത് ഇൻസ്പെക്ട൪മാരായ കെ.കെ. ഇബ്രാഹിം, ഡി.അഷ്റഫ്, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരായ പി.വി. സജീവൻ, ഫീൽഡ് അസിസ്റ്റൻറുമാരായ എ.രവി, എൻ. ഗോപകുമാ൪, വിനോദ്, സുനിൽ, രവീന്ദ്രൻ, രതീഷ്കുമാ൪, ആൽബിൻ അജിഷൈൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.