ദേശീയപാത സംരക്ഷണ സമിതി എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

കണ്ണൂ൪: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കെ. സുധാകരൻ എം.പിയുടെ വീട്ടിലേക്ക് മാ൪ച്ച് നടത്തി. ബി.ഒ.ടി പാത ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററിൽ സ൪ക്കാ൪ നേരിട്ട് നി൪മിക്കുക, സമരക്കാരെ കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാ൪ ഉയ൪ത്തി.
ആക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീന൪ ടി.കെ. സുധീ൪കുമാ൪ ഉദ്ഘാടനം ചെയ്തു. സ്ഥലം നഷ്ടപ്പെടുന്നവ൪ക്ക് ഒന്നും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂമി പിടിച്ചെടുക്കാനാണ് അധികൃത൪ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  എ. അപ്പുക്കുട്ടൻ (ഇടതുപക്ഷ ഏകോപന സമിതി), എം.കെ. ജയരാജൻ (എസ്.യു.സി.ഐ), പി.ഇസെഡ്. അസീസ് ഹാജി (മുഴപ്പിലങ്ങാട് ശാദുലി പള്ളി പ്രസിഡൻറ്), നസീ൪ കടാങ്കോട് (കടാങ്കോട് ആക്ഷൻ കമ്മിറ്റി) തുടങ്ങിയവ൪ സംസാരിച്ചു. എസ്.എൻ പാ൪ക്കിനടുത്തുനിന്ന് തുടങ്ങിയ മാ൪ച്ച് എം.പിയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു. എം.കെ. അബൂബക്ക൪, വത്സലൻ, ഷാജി ചാല, പി.വി. മഹമൂദ്, അഷ്റഫ് തുടങ്ങിയവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.