കോഴിക്കോട്: മാ൪ച്ച് 31ൻെറ ഇടപാടുകൾ തീ൪ക്കാൻ ട്രഷറികൾ ഞായറാഴ്ച നേരംപുലരുവോളം പ്രവ൪ത്തിച്ചു. ശനിയാഴ്ച രാവിലെ എട്ടുമണിക്കാരംഭിച്ച ട്രഷറിയിൽ ഇന്ന് പുല൪ച്ചെ മൂന്നുമണിയായിട്ടും ഇടപാടുകൾ തീ൪ക്കാനായില്ല.
കോഴിക്കോട് കോ൪പറേഷനിലെ 300ഓളം ബില്ലുകളാണ് സാമ്പത്തികവ൪ഷത്തിൻെറ അവസാന ദിവസമായ ശനിയാഴ്ച ജില്ലാ ട്രഷറിയിൽ മാറാനുണ്ടായിരുന്നത്. വനിതകളുൾപ്പെടെ 21 ജീവനക്കാരും ട്രഷറി ഓഫിസറും ഇരുന്ന ഇരുപ്പിൽ രാപകലൊരുപോലെ ജോലിചെയ്തു.
ബില്ലുകളുടെ സൂക്ഷ്മ പരിശോധന കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ജോലിയാണെങ്കിലും അവസാന നിമിഷത്തിൽ ഇതിനു സാധിക്കാതെ അധികൃത൪ പ്രതിസന്ധി നേരിട്ടു. ശനിയാഴ്ച രാത്രി 10 മണിയായപ്പോഴേക്കും 11 കോടിയുടെ ഇടപാടാണ് ട്രഷറിയിൽ നടന്നത്. ഞായറാഴ്ച രാവിലെ ആറുമണിയാവുമ്പോഴേക്കും ഇത് 25 കോടിയിലധികമാവുമെന്ന് ട്രഷറി ഓഫിസ൪ പറഞ്ഞു.
പുതിയറയിലെ ട്രഷറിയിലാണ് പഞ്ചായത്തുകളിലെ ബില്ലുകൾ മാറിയത്. ഇവിടെയും രാത്രി വൈകിയും അടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.