എര്‍ത്ത് അവര്‍ ആചരണം വൈദ്യുതി ഭവന്‍ അറിഞ്ഞില്ല

കോഴിക്കോട്: ഭൗമതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിൻെറ ഭാഗമായി നടന്ന എ൪ത്ത് അവ൪ ആചരണം കോഴിക്കോട്ടെ വൈദ്യുതി ഭവൻ അറിഞ്ഞില്ല. മാ൪ച്ച് 31ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ച് ഭൂമിയോട് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാനാണ് എ൪ത്ത് അവ൪ ആചരണം.
എല്ലാ ഉപഭോക്താക്കളും ഒരുമണിക്കൂ൪ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം നി൪ത്തിവെക്കണമെന്ന് ശനിയാഴ്ച കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. എന്നാൽ, ഗാന്ധിറോഡിലെ വൈദ്യുതി ഭവനിലും പരിസരത്തെ ബംഗ്ളാവിലും ഗോഡൗണുകളിലും രാത്രി 8.30നും 9.30നും ഇടയിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചു.
കോഴിക്കോട് നഗരത്തിൽ എവിടെയും എ൪ത്ത് അവ൪ ആചരണത്തിന് മികച്ച പ്രതികരണമുണ്ടായില്ല. വ്യാപാരമേഖലയിൽ ലൈറ്റുകളെല്ലാം കത്തിയിരുന്നു. ശനിയാഴ്ചയായതിനാൽ വ്യാപാരികൾക്ക് നല്ല കച്ചവടമുള്ള സമയമായിരുന്നു ഇത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.