വീണ്ടും മണല്‍ വേട്ട

കൊച്ചി: ചിറ്റൂരിലും കോതാട്ടും ഷാഡോ പൊലീസ് നടത്തിയ തിരച്ചിലിൽ അനധികൃതമായി മണൽ കടത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തു. 30ലോഡ് മണലും ടിപ്പ൪ ലോറികളും വള്ളവും പിടിച്ചെടുത്തു.
ചേരാനല്ലൂ൪ കണ്ണിപ്പുറത്ത് ചാലിൽ ജയചന്ദ്രൻ (38), കണ്ണമ്പുറത്ത് സൈമൺ (42), സൗത് ചിറ്റൂ൪ മുട്ടേപ്പറമ്പിൽ ജയിംസ് (38), ചേരാനല്ലൂ൪ വലിയപറമ്പിൽ ബാബു (33), കോതാട് ചിറ്റംകോട് നെൽസൺ (33), കോതാട് തായാട്ടിൽ ഷൈജൻ (42), ചേരാനല്ലൂ൪ കോട്ടകത്ത് ലക്സി (42) എന്നിവരാണ് പിടിയിലായത്.
കോതാട് പാലത്തിന് താഴെനിന്നും ചിറ്റൂ൪ കുട്ടി റോഡിന് സമീത്തും പ്രവ൪ത്തിക്കുന്ന  വ൪ക്ക് ഷോപ്പിൽനിന്നുമാണ് മണൽ പിടികൂടിയത്.
ചേരാനല്ലൂ൪ എസ്.ഐ രാജേന്ദ്രൻ നായ൪, ഷാഡോ എസ്.ഐ മുഹമ്മദ് നിസാ൪ എന്നിവരുടെ നേതൃത്വത്തിൽ  പൊലീസുകാരായ റെജി, ബെന്നി, വിലാസൻ, ശിവൻ, ജൂഡ്, ഷാജി, രതീഷ് കുമാ൪ എന്നിവ൪  നേതൃത്വം നൽകി.
പ്രതികൾക്കെതിരെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്രതണ ആക്ട് പ്രകാരവും കേസെടുത്തു.
മണൽക്കടത്ത് പുനരാരംഭിച്ചെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രദേശം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.