വെട്ടിയാടന്‍ചിറയിലേക്ക് പുതിയ റോഡ് നിര്‍മിച്ചു

കോടാലി: മുരുക്കുങ്ങൽ പ്രദേശത്തുനിന്നും വെട്ടിയാടൻചിറയിലേക്ക് പുതിയ റോഡ് നി൪മിച്ചു.  നേരത്തെ ഒരടി വീതിയുള്ള ചവിട്ടുവഴി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വെട്ടിയാടൻചിറയിൽ നിന്നും മുരുക്കുങ്ങലിലേക്ക് ഒരു വാഹനമെത്തണമെങ്കിൽ  കോടാലി ടൗൺ ചുറ്റിയോ അംബേദ്ക൪ കോളനിയിലൂടെയോ ചുറ്റിവളയേണ്ട ഗതികേടിലായിരുന്നു.  ഒറ്റയടിപ്പാത വികസിപ്പിച്ച് നല്ലൊരു റോഡുണ്ടാക്കാൻ പലവട്ടം ശ്രമം  നടന്നെങ്കിലും വിജയിച്ചിരുന്നില്ല. .  വാ൪ഡ് മെംബറും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ഉമ്മുക്കുൽസു അസീസിൻെറ  പരിശ്രമത്തെത്തുട൪ന്നാണ് ഇപ്പോൾ 25ഓളം വരുന്ന കുടുംബങ്ങൾ റോഡുവികസനത്തിനായി ഭൂമി വിട്ടുനൽകിയത്. ഇങ്ങനെ വിട്ടുകിട്ടിയ ഭൂമിയിലൂടെ അഞ്ച്മീറ്റ൪ വീതിയിലുള്ള റോഡാണ് ഇപ്പോൾ   നി൪മിച്ചു വരുന്നത്. അരകിലോമീറ്റ൪  വരുന്ന റോഡിൻെറ പണി  പൂ൪ത്തീകരിച്ചു കഴിഞ്ഞു. 52 തൊഴിലാളികൾ 567 തൊഴിൽദിനങ്ങളിലൂടെയാണ് റോഡുനി൪മാണം പൂ൪ത്തിയാക്കിയത്. . ഇതിന് 85000 രൂപയോളമാണ് മറ്റത്തൂ൪ ഗ്രാമപഞ്ചായത്തിൻെറ തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്ന് ചെലവഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.