അഞ്ചാം മന്ത്രി: അവസാന വാക്ക് ഹൈദരലി തങ്ങളുടേതെന്ന് മുനീര്‍

തിരൂ൪: അഞ്ചാം മന്ത്രി വിഷയത്തിൽ ലീഗിൻെറ അവസാന വാക്ക് പാ൪ട്ടി അധ്യക്ഷൻ ഹൈദരലി തങ്ങളുടേതാണെന്ന് മന്ത്രി എം.കെ. മുനീ൪. തിരൂരിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പദവി സംബന്ധിച്ച കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടി പറയാൻ ഞാനില്ല. ഇക്കാര്യത്തിൽ ഹൈദരലി തങ്ങൾ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. അതിന് മുകളിൽ ഒന്നും പറയാനില്ല. എന്നാൽ, മന്ത്രിക്കാര്യം ഹൈകമാൻഡിന് വിടേണ്ടതുണ്ടോയെന്ന ചോദ്യത്തിന് മുനീ൪ വ്യക്തമായ മറുപടി പറഞ്ഞില്ല. തിരൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.