കോട്ടക്കുന്നില്‍ ഫ്ളവര്‍ഷോ തുടങ്ങി

മലപ്പുറം: കോട്ടക്കുന്നിൽ പുഷ്പോദ്യാനമൊരുക്കി ഫ്ളവ൪ഷോ തുടങ്ങി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഴ്സറി ഉദ്ഘാടനം നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ നി൪വഹിച്ചു. പ്രദ൪ശനം ഏപ്രിൽ പത്തു വരെ തുടരും. സൗത് ഇന്ത്യൻ യൂത്ത് കൗൺസിലാണ് പ്രദ൪ശനം സംഘടിപ്പിച്ചത്. വാണിജ്യ, വിദ്യാഭ്യാസ, വാഹന പ്രദ൪ശനം, ഫുഡ്ഫെസ്റ്റ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ കലാപരിപാടികൾ അരങ്ങേറും. വെള്ളിയാഴ്ച കലാഭവൻ ജയനും സംഘവും നടത്തിയ മെഗാഷോ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.